ജിയോയും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സൂചന; രാജ്യത്തെ മൊബൈല്‍ ഉപയോഗം ചെലവേറിയതാകും

നിരക്കുകള് വര്ദ്ധിപ്പിക്കുമെന്ന സൂചന നല്കി റിലയന്സ് ജിയോയും.
 | 
ജിയോയും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സൂചന; രാജ്യത്തെ മൊബൈല്‍ ഉപയോഗം ചെലവേറിയതാകും

ന്യൂഡല്‍ഹി: നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കി റിലയന്‍സ് ജിയോയും. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ താരിഫുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജിയോയും താരിഫ് വര്‍ദ്ധന നടപ്പിലാക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്.

ട്രായ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ജിയോ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും വരുമാനത്തില്‍ വന്‍ ഇടിവും ഉണ്ടായ പശ്ചാത്തലത്തില്‍ നിരക്കുകളില്‍ വര്‍ദ്ധന വരുത്തുമെന്നാണ് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ അറിയിച്ചിരുന്നത്.

കുറഞ്ഞ തുകയ്ക്ക് ഡേറ്റയും കോളുകളും ലഭിച്ചിരുന്ന കാലത്തിന് ഇതോടെ അന്ത്യമാകുമെന്നാണ് കരുതുന്നത്. ടെലികോം താരിഫ് പുനര്‍നിര്‍ണയത്തിനായുള്ള കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെ പോലെ സര്‍ക്കാരിനൊപ്പം നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് റിലയന്‍സ് ജിയോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.