500 രൂപക്ക് 100 ജിബി ഡാറ്റയുമായി ബ്രോഡ്ബാന്‍ഡ് രംഗം കീഴടക്കാന്‍ ജിയോ ഫൈബറെത്തുന്നു

മൊബൈല് സര്വ്വീസ് രംഗത്ത് വന് ഓഫറുകളുമായെത്തി വിപണി കീഴടക്കിയ ശേഷം ബ്രോഡ്ബാന്ഡ് സര്വ്വീസ് രംഗത്തേക്കുള്ള കാല്വെയ്പ്പിനൊരുങ്ങി റിലയന്സ് ജിയോ. ദീപാവലിയോടെ പുതിയ ഓഫറുകളുമായി ജിയോ ഫൈബര് ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി നല്കുന്ന വിവരം. തുടക്കത്തില് തന്നെ വന് ഓഫറുകളിലൂടെ വിപണി കയ്യടക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ലോഞ്ചിംഗ് ഓഫറായി 500 രൂപക്ക് 100 ജിബി ഡാറ്റ എന്ന കിടിലന് പായ്ക്കാണ് ജിയോ അവതരിപ്പിക്കുന്നത്
 | 

500 രൂപക്ക് 100 ജിബി ഡാറ്റയുമായി ബ്രോഡ്ബാന്‍ഡ് രംഗം കീഴടക്കാന്‍ ജിയോ ഫൈബറെത്തുന്നു

ന്യൂഡല്‍ഹി: മൊബൈല്‍ സര്‍വ്വീസ് രംഗത്ത് വന്‍ ഓഫറുകളുമായെത്തി വിപണി കീഴടക്കിയ ശേഷം ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് രംഗത്തേക്കുള്ള കാല്‍വെയ്പ്പിനൊരുങ്ങി റിലയന്‍സ് ജിയോ. ദീപാവലിയോടെ പുതിയ ഓഫറുകളുമായി ജിയോ ഫൈബര്‍ ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി നല്‍കുന്ന വിവരം. തുടക്കത്തില്‍ തന്നെ വന്‍ ഓഫറുകളിലൂടെ വിപണി കയ്യടക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ലോഞ്ചിംഗ് ഓഫറായി 500 രൂപക്ക് 100 ജിബി ഡാറ്റ എന്ന കിടിലന്‍ പായ്ക്കാണ് ജിയോ അവതരിപ്പിക്കുന്നത്.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 മെട്രോ നഗരങ്ങളില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നുണ്ട്. ജനസാന്ദ്രത കൂടിയ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ സേവനം നല്‍കാനും പിന്നീട് 100 ഇടങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനുമാണ് ജിയോ പദ്ധതിയിടുന്നത്.