Tuesday , 25 February 2020
News Updates

ഷഹീന്‍ബാഗില്‍ ദേശീയ പതാക ഉയര്‍ത്തിയും ഭരണഘടന വായിച്ചും റിപ്പബ്ലിക് ദിനാഘോഷം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാക ഉയര്‍ത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും ആണ് ആഘോഷം നടന്നത്. രോഹിത് വെമുലയുടെ അമ്മയും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ അമ്മയും ചേര്‍ന്ന് പതാക ഉയര്‍ത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്ന ഷഹീന്‍ബാഗില്‍ സ്ത്രീകളാണ് ധര്‍ണയിരിക്കുന്നത്. ഇന്നത്തെ പ്രതിഷേധത്തിന് വന്‍ ജനാവലിയാണ് പിന്തുണയുമായി എത്തിയത്. രാവിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

ഒരു മാസത്തിലേറെയായി ഷഹീന്‍ബാഗില്‍ പ്രതിഷേധം തുടരുകയാണ്. ഇന്ന് വൈകിട്ട് സീതാറാം യെച്ചൂരിയും ഐഷി ഘോഷും അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഷഹീന്‍ബാഗില്‍ എത്തുന്നുണ്ട്.

എത്ര മനോഹരമായ കാഴ്ച.ദേശീയതയ്ക്ക്, ത്രിവർണ പതാകയ്ക്ക്, ഇത്ര വലിയ ഒരു ആദരം മുൻപ് ഉണ്ടായിട്ടില്ല. ഒരു രാജ്യത്തെ വീണ്ടെടുക്കാൻ "നമ്മൾ, ജനത" വീണ്ടും ഒന്നിക്കുകയാണ്.ഷഹീൻ ബാഗിലെ മുത്തശ്ശിമാരും രോഹിത് വെമുലയുടെ അമ്മ രാധികവെമുലയും ചേർന്ന് റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നു.

Posted by Jijeesh Pb on Saturday, January 25, 2020

DONT MISS