ചാനല്‍ യുദ്ധത്തില്‍ അടിപതറി അര്‍ണാബ്; ന്യൂസ് അവര്‍ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി

റിപ്പബ്ലിക് ടിവിയില് അര്ണാബ് ഗോസ്വാമി നടത്തുന്ന ചര്ച്ചാ പരിപാടി, ന്യൂസ് അവറിന് ഇനി മുതല് ആ പേര് ഉപയോഗിക്കാനാവില്ല.
 | 
ചാനല്‍ യുദ്ധത്തില്‍ അടിപതറി അര്‍ണാബ്; ന്യൂസ് അവര്‍ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി

റിപ്പബ്ലിക് ടിവിയില്‍ അര്‍ണാബ് ഗോസ്വാമി നടത്തുന്ന ചര്‍ച്ചാ പരിപാടി, ന്യൂസ് അവറിന് ഇനി മുതല്‍ ആ പേര് ഉപയോഗിക്കാനാവില്ല. പേര് വിലക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ടൈംസ് നൗ ചാനലിന്റെ മാതൃ കമ്പനിയായ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ നല്‍കിയ പരാതിയിലാണ് ഈ പേര് ഉപയോഗിക്കുന്നതിന് ഇടക്കാല ഇന്‍ജംഗ്ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേഷന്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ് ലൈനിലും ടൈംസ് നൗ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വിലക്കിയിട്ടില്ല.

ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 2006ല്‍ അര്‍ണാബ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരിക്കുമ്പോഴാണ് ടൈംസ് നൗ ന്യൂസ് അവര്‍ എന്ന പരിപാടി ആരംഭിച്ചത്. പരിപാടിയുടെ പേര് ട്രേഡ്മാര്‍ക്ക് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ അതിന്‍മേല്‍ തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്ന് ടൈംസ് നൗ വാദിച്ചു.

നേഷന്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ് ലൈന്‍ എഡിറ്റോറിയല്‍, മാര്‍ക്കറ്റിംഗ് ടീമുകളുടെ സംയുക്ത ഉല്‍പന്നമാണ്. ന്യൂസ് അവര്‍ ചര്‍ച്ചകളില്‍ അത് അര്‍ണാബ് തന്നെയാണ് ഉപയോഗിച്ചു വന്നത്. പിന്നീട് 2016ല്‍ റിപ്പബ്ലിക് ടിവി സ്ഥാപിച്ചതോടെയാണ് കമ്പനികള്‍ തമ്മില്‍ അവകാശത്തര്‍ക്കം നിലവില്‍ വന്നത്. അര്‍ണാവ് ടൈംസ് നൗ വിട്ടതിന് പിന്നാലെ ഇരു കമ്പനികളും ടാഗ് ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു.