ധാര്‍മികത തുടരാന്‍ അനുവദിക്കുന്നില്ല! സംപ്രേഷണം തുടങ്ങി പത്താം ദിവസം റിപ്പബ്ലിക് ചാനലില്‍ രാജി

പ്രതിപക്ഷത്തിനു നേരേ ആക്രമണമഴിച്ചു വിട്ടുകൊണ്ട് സംപ്രേഷണം ആരംഭിച്ച അര്ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില് നിന്ന് ആദ്യ രാജി. ചൈതി നരൂല എന്ന ബിസിനസ് റിപ്പോര്ട്ടറാണ് ചാനലില് തുടരുന്നതിന്റെ ധാര്മിക പ്രശ്നങ്ങള് ഉന്നയിച്ച് രാജി വെച്ചത്. കഴിഞ്ഞ ആറാം തിയതിയാണ് ചാനല് സംപ്രേഷണം ആരംഭിച്ചത്. ധാര്മിക പ്രശ്നങ്ങള് ഉന്നയിച്ചാണ് രാജിയെന്ന് നരൂലയുടെ സുഹൃത്തുക്കള് സ്ഥിരീകരിച്ചതായി ജന്താകാറിപ്പോര്ട്ടര് റിപ്പോര്ട്ട് ചെയ്യുന്നു.
 | 

ധാര്‍മികത തുടരാന്‍ അനുവദിക്കുന്നില്ല! സംപ്രേഷണം തുടങ്ങി പത്താം ദിവസം റിപ്പബ്ലിക് ചാനലില്‍ രാജി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനു നേരേ ആക്രമണമഴിച്ചു വിട്ടുകൊണ്ട് സംപ്രേഷണം ആരംഭിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ നിന്ന് ആദ്യ രാജി. ചൈതി നരൂല എന്ന ബിസിനസ് റിപ്പോര്‍ട്ടറാണ് ചാനലില്‍ തുടരുന്നതിന്റെ ധാര്‍മിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രാജി വെച്ചത്. കഴിഞ്ഞ ആറാം തിയതിയാണ് ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. ധാര്‍മിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് രാജിയെന്ന് നരൂലയുടെ സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചതായി ജന്‍താകാറിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടി നൗ, സിഎന്‍എന്‍ ഐബിഎന്‍, തുടങ്ങിയ ചാനലുകളില്‍ ബിസിനസ് റിപ്പോര്‍ട്ടറായും അവതാരകയായും മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകയാണ് ചൈതി നരൂല. അവരെ പുറത്താക്കിയെന്ന് ലോകം അറിയാനായിരിക്കും അര്‍ണാബ് താല്‍പര്യപ്പെടുകയെന്നും സുഹൃത്ത് വ്യക്തമാക്കി. ചാനലിലെ മറ്റു ചില എഡിറ്റോറിയല്‍, ടെക്‌നിക്കല്‍ ജീവനക്കാരും രാജിസമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പബ്ലിക് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അര്‍ണാബിനൊപ്പം പ്രവര്‍ത്തിക്കുന്നത് അസഹനീയമാണെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളതെന്നാണ് വിവരം.

എന്നാല്‍ രാജിക്കാര്യത്തില്‍ റിപ്പബ്ലിക് ചാനലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സംപ്രേഷണം ആരംഭിച്ച ചാനല്‍ പിന്നീട് സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ശശി തരൂരിനെതിരെ വാര്‍ത്ത സംപ്രേഷണം ചെയ്‌തെങ്കിലും കാര്യമായ ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പയെ പരാദമെന്നും ഗാന്ധി കുടുംബത്തിന്റെ വളര്‍ത്തുനായെന്നും അര്‍ണാബ് ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ചാനലിന്റെ അവതാരകരം ബിജെപി ജേര്‍ണലിസ്റ്റുകള്‍ എന്ന് വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അര്‍ണാബിന്റെ അധിക്ഷേപം.

ചാനല്‍ ബിജെപിയില്‍ നിന്ന് പണം വാങ്ങിയാണോ പ്രവര്‍ത്തിക്കുന്നതെന്ന് അടുത്ത ദിവസം സമാജ് വാദി പാര്‍ട്ടി വക്താവ് തല്‍സമയ ചര്‍ച്ചയില്‍ ചോദിക്കുകയും ചെയ്തു. എന്‍ഡിഎ എംപിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍, ഇന്‍ഫോസിസ് മുന്‍ എക്‌സിക്യൂട്ടീവും ബിജെപി സഹയാത്രികനുമായ മോഹന്‍ദാസ് പൈയുമൊക്കെയാണ് ചാനലിന്റെ പങ്കാളികള്‍. കാഴ്ചക്കാരെ കൂട്ടുന്നതിനായി കൃത്രിമത്വം കാട്ടുന്നുവെന്ന് ആരോപിച്ച് റിപ്പബ്ലിക് ചാനലിനെതിരെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്ന ചാനല്‍ ഉടമകളുടെ സംഘടന ട്രായിക്ക് ഇന്നലെ പരാതി നല്‍കിയിട്ടുണ്ട്.