യോഗി സര്‍ക്കാര്‍ റോഡ് നിര്‍മ്മിക്കാന്‍ വിസമ്മതിച്ചു; മന്ത്രി സ്വന്തം പണം മുടക്കി റോഡുണ്ടാക്കി

യുപിയില് സ്വന്തം പണം മുടക്കി മന്ത്രി റോഡുണ്ടാക്കി. സര്ക്കാര് ഏജന്സികളെ നിരന്തരം സമീപിച്ചിട്ടും റോഡ് നിര്മ്മിക്കാന് തയ്യാറാകാതിരുന്നതോടെയാണ് മന്ത്രി സ്വന്തം ചിലവില് റോഡ് നിര്മ്മിക്കാന് രംഗത്തിറങ്ങിയത്. എസ്.ബി.എസ്.പി നേതാവും യുപിയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ബര് ആണ് ഗതികെട്ട് സ്വയം റോഡ് നിര്മ്മിച്ചത്. റോഡ് നിര്മാണത്തിന് തൂമ്പയുമെടുത്ത് മന്ത്രി നേതൃത്വം നല്കുകയും ചെയ്തു. നേരത്തെ മുഖ്യമന്ത്രി യോഗി ആഥിത്യനാഥിനെ വിമര്ശിച്ചിട്ടുള്ള വ്യക്തിയാണ് ഓം പ്രകാശ്. ഇതിന്റെ വൈരാഗ്യം മൂലമാണ് മന്ത്രിയുടെ വീടിന് മുന്നിലൂടെയുള്ള റോഡ് നിര്മ്മിക്കാന് സര്ക്കാര് തയ്യാറാകാതിരുന്നതെന്നും റിപ്പോര്ട്ടുകളുണ്ട്.
 | 

യോഗി സര്‍ക്കാര്‍ റോഡ് നിര്‍മ്മിക്കാന്‍ വിസമ്മതിച്ചു; മന്ത്രി സ്വന്തം പണം മുടക്കി റോഡുണ്ടാക്കി

ലക്‌നൗ: യുപിയില്‍ സ്വന്തം പണം മുടക്കി മന്ത്രി റോഡുണ്ടാക്കി. സര്‍ക്കാര്‍ ഏജന്‍സികളെ നിരന്തരം സമീപിച്ചിട്ടും റോഡ് നിര്‍മ്മിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് മന്ത്രി സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിക്കാന്‍ രംഗത്തിറങ്ങിയത്. എസ്.ബി.എസ്.പി നേതാവും യുപിയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ബര്‍ ആണ് ഗതികെട്ട് സ്വയം റോഡ് നിര്‍മ്മിച്ചത്. റോഡ് നിര്‍മാണത്തിന് തൂമ്പയുമെടുത്ത് മന്ത്രി നേതൃത്വം നല്‍കുകയും ചെയ്തു. നേരത്തെ മുഖ്യമന്ത്രി യോഗി ആഥിത്യനാഥിനെ വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ഓം പ്രകാശ്. ഇതിന്റെ വൈരാഗ്യം മൂലമാണ് മന്ത്രിയുടെ വീടിന് മുന്നിലൂടെയുള്ള റോഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മകന്റെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും റോഡ് ഈ ഘട്ടത്തില്‍ വളരെ അത്യാവശ്യമാണെന്നും അധികൃതരെ മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവും ഇല്ലാതിരുന്നതോടെയാണ് റോഡ് നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രിമാര്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കം നിരവധി വി.ഐ.പികള്‍ വിവാഹ സത്കാരത്തിന് എത്തും. ഒരു മന്ത്രിയുടെ അടിസ്ഥാന ആവശ്യം പോലും നടക്കാത്ത ഈ സംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ എന്ന് മന്ത്രിയുടെ മകന്‍ പ്രതികരിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി യോഗിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തികളിലൊരാളാണ് ഓം പ്രകാശ്. സര്‍ക്കാരിന്റെ പല നയങ്ങളിലും അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ വോട്ടുചെയ്യുമെന്ന് ഇദ്ദേഹം അറിയിച്ചിരുന്നെങ്കിലും പിന്നീട് അമിത് ഷാ ഇടപെട്ട് നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ തീരുമാനം മാറ്റുകയായിരുന്നു.