തെരഞ്ഞെടുപ്പു പരാജയം; കോണ്‍ഗ്രസില്‍ കൂട്ടരാജി; മൂന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ രാജിവെച്ചു

നിര്ണ്ണായകമായിരുന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്ഗ്രസില് രാജി പ്രളയം.
 | 
തെരഞ്ഞെടുപ്പു പരാജയം; കോണ്‍ഗ്രസില്‍ കൂട്ടരാജി; മൂന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: നിര്‍ണ്ണായകമായിരുന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ രാജി പ്രളയം. മൂന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ രാജി സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട അമേഠി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ പിസിസി അധ്യക്ഷന്‍ രാജ് ബബ്ബറാണ് ആദ്യം രാജി നല്‍കിയത്.

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ് രാജ് ബബ്ബറിന്റെ രാജി. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് ബബ്ബര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നാലെ കര്‍ണാടക, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരും രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി.

കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെയും അമേഠിയിലെ പരാജയത്തെയും തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷ പദവി രാജിവെക്കാന്‍ രാഹുല്‍ ഗാന്ധി തുനിഞ്ഞെങ്കിലും പാര്‍ട്ടി നേതൃത്വം അത് അംഗീകരിച്ചില്ല. സോണിയ ഗാന്ധിയും മറ്റു മുതിര്‍ന്ന നേതാക്കളും രാഹുലിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. അമേഠിയിലെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജി വച്ചു.