കര്‍ണാടക ബിജെപി അധ്യക്ഷന്റെ ‘ദളിത് സ്‌നേഹം’ പുറത്ത്; ദളിത് വീട്ടിലെത്തിയ യെദ്യൂരപ്പ കഴിച്ചത് പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം

കര്ണാടക മുന്മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ ദളിത് സ്നേഹത്തിന്റെ പേരില് നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് വിമര്ശനം. ദളിതര്ക്കെതിരെ സമൂഹത്തില് നടക്കുന്ന അവഗണനകള്ക്കെതിരെ അവരോടൊപ്പം സമയം ചെലവിടുകയും വീടുകളിലെത്തി ഭക്ഷണം കഴിക്കുന്നതുമായുള്ള യെഡ്യൂരപ്പയുടേയും ബിജെപിയുടേയും വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് പരാതി ഉയര്ന്നിരിക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി ദളിത് വീട്ടിലെത്തി യെദ്യൂരപ്പ കഴിച്ചത് ഹോട്ടലില് നിന്ന് വരുത്തിച്ച ഭക്ഷണമായിരുന്നുവെന്ന് മാണ്ഡ്യയില് നിന്നുള്ള ഡോ.വെങ്കടേഷ് പറയുന്നു. ദളിതരോട് ബിജെപി നേതാവിനുള്ള തൊട്ടുകൂടായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വെങ്കടേഷ് പരാതിയില് വ്യക്തമാക്കി
 | 

 

കര്‍ണാടക ബിജെപി അധ്യക്ഷന്റെ ‘ദളിത് സ്‌നേഹം’ പുറത്ത്; ദളിത് വീട്ടിലെത്തിയ യെദ്യൂരപ്പ കഴിച്ചത് പുറത്തുനിന്ന് വാങ്ങിയ ഭക്ഷണം

ബംഗളൂരൂ: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ ദളിത് സ്‌നേഹത്തിന്റെ പേരില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് വിമര്‍ശനം. ദളിതര്‍ക്കെതിരെ സമൂഹത്തില്‍ നടക്കുന്ന അവഗണനകള്‍ക്കെതിരെ അവരോടൊപ്പം സമയം ചെലവിടുകയും വീടുകളിലെത്തി ഭക്ഷണം കഴിക്കുന്നതുമായുള്ള യെഡ്യൂരപ്പയുടേയും ബിജെപിയുടേയും വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി ദളിത് വീട്ടിലെത്തി യെദ്യൂരപ്പ കഴിച്ചത് ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഭക്ഷണമായിരുന്നുവെന്ന് മാണ്ഡ്യയില്‍ നിന്നുള്ള ഡോ.വെങ്കടേഷ് പറയുന്നു. ദളിതരോട് ബിജെപി നേതാവിനുള്ള തൊട്ടുകൂടായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വെങ്കടേഷ് പരാതിയില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ദളിത് കുടുംബത്തിലായിരുന്നു ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പയോടൊപ്പം മുന്‍ മുഖ്യമന്ത്രിയും ഭക്ഷണം കഴിക്കാന്‍ എത്തിയത്. എന്നാല്‍ അവിടെ ഒരുക്കിയിരുന്ന ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതെ ഹോട്ടലില്‍ നിന്ന് എത്തിച്ച ഇഡ്ഡലിയും വടയുമാണ് യെദ്യൂരപ്പ കഴിച്ചത്. ദളിതരോടൊപ്പമാണെന്ന വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം മാത്രമാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും നേതാക്കളുടെ മനസ്സിലുള്ള കടുത്ത ജാതിസ്പര്‍ധയും തൊട്ടുകൂടായ്മയുമാണ് സംഭവം വെളിവാക്കുന്നതെന്നുമാണ് ഇപ്പോഴുയരുന്ന ആക്ഷേപം.

എന്നാല്‍ യെദ്യൂരപ്പയ്ക്ക് ഇഡ്ഡലിയും വടയും ഇഷ്ടമായതിനാലാണ് പുറത്ത് നിന്നും വാങ്ങിച്ചതെന്നും ആ വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചുവെന്നുമുള്ള പ്രചാരണവുമായി ബിജെപി നേതാക്കളും അണികളും രംഗത്തെത്തിയിട്ടുണ്ട്.