കര്‍ണാടക ദേശീയതലത്തില്‍ ബിജെപിക്ക് തിരിച്ചടിയാകുമോ? ബിഹാറില്‍ അവകാശവാദവുമായി ആര്‍ജെഡി രംഗത്ത്

കര്ണാടകയില് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില് സര്ക്കാര് രൂപീകരിക്കാന് പയറ്റിയ രാഷ്ട്രീയ തന്ത്രങ്ങള് ദേശീയ തലത്തില് ബിജെപിക്ക് തിരിച്ചടിയാകുന്നു. ബിഹാറില് സര്ക്കാര് രൂപീകരിക്കാന് രാഷ്ട്രീയ ജനതാദള് അവകാശമുന്നയിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില് നാളെത്തന്നെ ഗവര്ണറെക്കണ്ട് അവകാശവാദമുന്നയിക്കുമെന്ന് പാര്ട്ടി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് പറഞ്ഞു.
 | 

കര്‍ണാടക ദേശീയതലത്തില്‍ ബിജെപിക്ക് തിരിച്ചടിയാകുമോ? ബിഹാറില്‍ അവകാശവാദവുമായി ആര്‍ജെഡി രംഗത്ത്

കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പയറ്റിയ രാഷ്ട്രീയ തന്ത്രങ്ങള്‍ ദേശീയ തലത്തില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു. ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ ജനതാദള്‍ അവകാശമുന്നയിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ നാളെത്തന്നെ ഗവര്‍ണറെക്കണ്ട് അവകാശവാദമുന്നയിക്കുമെന്ന് പാര്‍ട്ടി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് പറഞ്ഞു.

നിലവിലുള്ള ബിജെപി പിന്തുണയുള്ള ജെഡിയു സര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങളെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ ബിജെപി എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് കരുതുന്നതെന്നും തേജസ്വി ചോദിച്ചു. അമിത് ഷായ്ക്കു മുന്നില്‍ ഒരു ഫോര്‍മുല മാത്രമാണുള്ളത്. അത് കുതിരക്കച്ചവടത്തിന്റെയുെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയെ എംഎല്‍എമാര്‍ക്കും പാര്‍ട്ടികള്‍ക്കും പിന്നാലെ അയക്കുക എന്നതുമാണെന്നും തേജസ്വി പറഞ്ഞു.

ഇത് ബിജെപിയുടെ ഏകാധിപത്യമാണ്. ഇതിനെതിരെ അണിനിരന്നില്ലെങ്കില്‍ നാളെ മധ്യപ്രദേശിലും രാജസ്ഥാനിലും ഇതുതന്നെയായിരിക്കും അവസ്ഥയെന്നും തേജസ്വി യാദവ് പറഞ്ഞു. കര്‍ണാടകയിലെ രാഷ്ട്രീയ തന്ത്രത്തിന്റെ ചുവടുപിടിച്ച് ഗോവ, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്.