സിക്‌സുകളില്‍ റെക്കോര്‍ഡുമായി രോഹിത് ശര്‍മ

സിക്സറുകളില് റെക്കോര്ഡ് നേടി ഇന്ത്യന് ഓപ്പണര് രോഹിത് ശര്മ.
 | 
സിക്‌സുകളില്‍ റെക്കോര്‍ഡുമായി രോഹിത് ശര്‍മ

റാഞ്ചി: സിക്‌സറുകളില്‍ റെക്കോര്‍ഡ് നേടി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് നേടിയത്. സിക്‌സറിലൂടെ സെഞ്ചുറിയിലെത്തിയ രോഹിത് ഈ ഇന്നിംഗ്‌സില്‍ മാത്രം ഇതുവരെ നാലു സിക്‌സറുകള്‍ നേടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുകയാണ് രോഹിത്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലുമായി 17 സിക്‌സറുകളാണ് രോഹിത് ഇതുവരെ നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ റെക്കോര്‍ഡാണ് രോഹിത് തകര്‍ത്തത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നേടിയ 15 സിക്‌സറുകളായിരുന്നു ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ റെക്കോര്‍ഡ്.

ഹെറ്റ്‌മെയര്‍ രണ്ട് മത്സരങ്ങള്‍ മാത്രമുള്ള പരമ്പരയിലാണ് 15 സിക്‌സറുകള്‍ സ്വന്തമാക്കിയതെങ്കില്‍ രോഹിത്തിന്റെ നേട്ടം മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണെന്ന വ്യത്യാസമുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനുമാണ് രോഹിത്. 2010ല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 14 സിക്‌സറുകള്‍ നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗാണ് ഇന്ത്യന്‍ താരങ്ങളില്‍ ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.