800 കോടിയുടെ തട്ടിപ്പ്; റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

ബാങ്കുകളില് നിന്ന് 800 കോടി രൂപ തട്ടിയ സംഭവത്തിവല് റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്. സിബിഐ ആണ് കോത്താരിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്. ഇതിനു പിന്നാലെ കോത്താരിയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് പരിശോധന നടത്തുകയും ചെയ്തു.
 | 

800 കോടിയുടെ തട്ടിപ്പ്; റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

കാണ്‍പൂര്‍: ബാങ്കുകളില്‍ നിന്ന് 800 കോടി രൂപ തട്ടിയ സംഭവത്തിവല്‍ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്‍. സിബിഐ ആണ് കോത്താരിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്. ഇതിനു പിന്നാലെ കോത്താരിയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് പരിശോധന നടത്തുകയും ചെയ്തു.

കോത്താരിയുടെ ഭാര്യയെയും മകനെയും ചോദ്യം ചെയ്തിരുന്നു. കാണ്‍പൂരിലെ ഓഫീസിലും വീട്ടിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. അലഹബാദ് ബാങ്കില്‍നിന്ന് 352 കോടിയും യൂണിയന്‍ ബാങ്കില്‍നിന്ന് 485 കോടി രൂപയും വിക്രം കോത്താരി വായ്പയെടുത്തിരുന്നു. ഈ തുക ഒരു വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചടക്കാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പരാതിയുയര്‍ന്നത്.

കോത്താരിയുടെ സ്വത്തുവകകള്‍ വിറ്റ് ബാങ്കിന്റെ തുക ഈടാക്കുമെന്ന് അലഹാബാദ് ബാങ്ക് മാനേജര്‍ രാജേഷ് ഗുപ്ത പറഞ്ഞു. 800 കോടി തട്ടിയെടുത്ത ശേഷം ഇയാള്‍ രാജ്യം വിട്ടുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍ താന്‍ രാജ്യം വിട്ടിട്ടില്ലെന്ന് പിന്നീട് ഇയാള്‍ അറിയിക്കുകയായിരുന്നു.