കവറേജ് വര്‍ദ്ധിപ്പിക്കാന്‍ 30,000 കോടി നിക്ഷേപിക്കുമെന്ന് റിലയന്‍സ് ജിയോ

ജിയോ 4ജിയില് മികച്ച ഇന്റര്നെറ്റ് സേവനം ലഭ്യമാക്കാനായി റിലയന്സ് 30000 കോടി നിക്ഷേപിക്കാന് ഒരുങ്ങുന്നു. ഇതോടെ ടെലികോം രംഗത്ത് റിലയന്സ് നിക്ഷേപിക്കുന്ന തുക 1.9 ലക്ഷം കോടി രൂപയാവും. ജിയോ ഉപഭോക്താക്കള്ക്ക് കൂടുതല് മികച്ച ഇന്റര്നെറ്റ് സംവിധാനവും വോയിസ് കോള് സംവിധാനവും നല്കുവാന് വേണ്ടിയാണ് വന് നിക്ഷേപത്തിലൂടെ റിലയന്സ് ലക്ഷ്യമിടുന്നത്. മികച്ച കവറേജിനായി നെറ്റ്വര്ക്ക് പരിധി വര്ധിപ്പിക്കുന്നതും റിലയന്സ് ലക്ഷ്യം വെക്കുന്നു.
 | 

കവറേജ് വര്‍ദ്ധിപ്പിക്കാന്‍ 30,000 കോടി നിക്ഷേപിക്കുമെന്ന് റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ജിയോ 4ജിയില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനായി റിലയന്‍സ് 30000 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇതോടെ ടെലികോം രംഗത്ത് റിലയന്‍സ് നിക്ഷേപിക്കുന്ന തുക 1.9 ലക്ഷം കോടി രൂപയാവും. ജിയോ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഇന്റര്‍നെറ്റ് സംവിധാനവും വോയിസ് കോള്‍ സംവിധാനവും നല്‍കുവാന്‍ വേണ്ടിയാണ് വന്‍ നിക്ഷേപത്തിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത്. മികച്ച കവറേജിനായി നെറ്റ്‌വര്‍ക്ക് പരിധി വര്‍ധിപ്പിക്കുന്നതും റിലയന്‍സ് ലക്ഷ്യം വെക്കുന്നു.

ഉപഭോക്താക്കള്‍ നല്‍കിയ പിന്തുണയും സഹകരണവും കണക്കിലെടുത്താണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വലിയ നിക്ഷേപം നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നത് എന്നാണ് ജിയോ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇറക്കിയ അവകാശ പത്രികയില്‍ പറയുന്നത്. ഡിസംബര്‍ 31 വരെ 7.24 കോടി ഉപഭോക്താക്കളാണ് ജിയോ വരിക്കാരായത്. സപ്തംബര്‍ 5നാണ് ജിയോ ലോഞ്ച് ചെയ്തത്.