ശബരിമലയില്‍ മലക്കംമറിഞ്ഞ് ആര്‍എസ്എസ്; വിധി ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പരിഗണിക്കാതെയെന്ന് മോഹന്‍ ഭഗവത്

ശബരിമലയില് മുന് നിലപാടില് നിന്ന് മലക്കംമറിഞ്ഞ് ആര്എസ്എസ്. ഏതു പ്രായത്തിലുള്ളവര്ക്കും ശബരിമലയില് പ്രവേശിക്കാമെന്ന വിധിയെ വിമര്ശിച്ച് ആര്എസ്എസ് തലവന് മോഹന് ഭഗവത് രംഗത്തെത്തി. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പരിഗണിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് മോഹന് ഭഗവത് പറഞ്ഞു.
 | 

ശബരിമലയില്‍ മലക്കംമറിഞ്ഞ് ആര്‍എസ്എസ്; വിധി ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പരിഗണിക്കാതെയെന്ന് മോഹന്‍ ഭഗവത്

നാഗ്പൂര്‍: ശബരിമലയില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് ആര്‍എസ്എസ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധിയെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് രംഗത്തെത്തി. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പരിഗണിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നാഗ്പുരില്‍ നടത്തിയ പ്രസംഗത്തിലാണ് ശബരിമല സ്ത്രീ പ്രവേശനത്തില്‍ ആര്‍എസ്എസ് തലവന്‍ മുന്‍ നിലപാട് മാറ്റിയത്. വിധിയെ ആര്‍എസ്എസ് ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീട് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റിയിരിക്കുന്നത്.

നാളുകളുടെ ചരിത്രമാണ് ശബരിമലയിലെ ആചാരങ്ങള്‍ക്കുള്ളതെന്നും അതു കണക്കിലെടുക്കാതെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരങ്ങള്‍ കണക്കിലെടുക്കാതെയുമാണ് കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.