ലോക്ക് ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ് നീട്ടില്ലെന്ന് കേന്ദ്രസര്ക്കാര്.
 | 
ലോക്ക് ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളാണ് കേന്ദ്രം തള്ളിയിരിക്കുന്നത്. ഇത്തരം നീക്കങ്ങളൊന്നുമില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടാന്‍ പദ്ധതിയില്ലെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ നിയന്ത്രണം കൊറോണയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ അപര്യാപ്തമാണെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകരുടെ പഠനത്തില്‍ പറയുന്നു. 49 ദിവസത്തെ ലോക്ക് ഡൗണ്‍ എങ്കിലും ഇതിന് ആവശ്യമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.