രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; പ്രവാസികള്‍ നേട്ടമുണ്ടാക്കും

രൂപയുടെ മൂല്യത്തില് റെക്കോര്ഡ് തകര്ച്ച. യു.എസ് ഡോളറിനെതിരെ ഇന്ത്യന് രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴത്തെ നിരക്ക്. ഡോളറിനെതിരെ 69.62 രൂപയാണ് ഇന്നത്തെ മൂല്യം. ഗള്ഫ് രാജ്യങ്ങള് ഉള്പ്പെടെയുള്ള സ്ഥലങ്ങളില് ജോലി ചെയ്യുന്ന പ്രവാസികള്ക്ക് ഇത് വലിയ നേട്ടമാകുമെന്നാണ് കരുതുന്നത്. മൂല്യതകര്ച്ച മുന്നിര്ത്തി പലരും കൂടുതല് പണം നാട്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ്.
 | 

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; പ്രവാസികള്‍ നേട്ടമുണ്ടാക്കും

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.  ഡോളറിനെതിരെ 69.62 രൂപയാണ് ഇന്നത്തെ മൂല്യം. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇത് വലിയ നേട്ടമാകുമെന്നാണ് കരുതുന്നത്. മൂല്യതകര്‍ച്ച മുന്‍നിര്‍ത്തി പലരും കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ്.

തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കുമെന്ന് നേരത്തെ ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച 68.84 രൂപയിലായിരുന്നു വിനിമയം നടന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.

നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സമീപകാല കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രൂപയുടെ വിനിമയ മൂല്യത്തെ സ്വാധീനിച്ചതായി നിരീക്ഷര്‍ വ്യക്തമാക്കിയിരുന്നു. വിനിമയ നിരക്കിലെ തകര്‍ച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.