വിയറ്റ്‌നാമില്‍ നിന്നും റഷ്യയിലേക്ക് പുറപ്പെട്ട വിമാനം ഡല്‍ഹിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്തു

വിയറ്റ്നാമില് നിന്നും റഷ്യക്ക് പുറപ്പെട്ട വിമാനം ഡല്ഹി അന്താരാഷ്ട്ര വിമാനത്താവളത്തില് അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാറിനെത്തുടര്ന്നാണ് വിമാനം ഡല്ഹിയില് ഇറക്കിയത്. യാത്രക്കിടെ എഞ്ചിന് തകരാറ് ശ്രദ്ധയില്പ്പെട്ട പൈലറ്റ് ഡല്ഹി വിമാനത്താവളത്തില് ഇറക്കാന് തീരുമാനിക്കുകയായിരുന്നു.
 | 

വിയറ്റ്‌നാമില്‍ നിന്നും റഷ്യയിലേക്ക് പുറപ്പെട്ട വിമാനം ഡല്‍ഹിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: വിയറ്റ്നാമില്‍ നിന്നും റഷ്യക്ക് പുറപ്പെട്ട വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം ഡല്‍ഹിയില്‍ ഇറക്കിയത്. യാത്രക്കിടെ എഞ്ചിന്‍ തകരാറ് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. വിമാനത്തില്‍ 345 യാത്രക്കാരുണ്ടായിരുന്നു. അപായ സൂചന ലഭിച്ചയുടന്‍ ഡല്‍ഹി വിമാനത്താവളത്തിലെ 11 ാം നമ്പര്‍ റണ്‍വേയില്‍ വിമാനം ഇറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷതിരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിയറ്റ്നാമിലെ ഫുക്കുവോക്കില്‍ നിന്നു പുറപ്പെട്ട റഷ്യന്‍ വിമാനം ശനിയാഴ്ച വൈകിട്ട് ആറിന് ഫുള്‍ എമര്‍ജെന്‍സി പ്രോട്ടോകോള്‍ പ്രകാരമായിരുന്നു അടിയന്തിര ലാന്‍ഡിങ്.