മോഡിയുടെ ചലഞ്ച് സ്വീകരിച്ച് സച്ചിൻ

പ്രധാനമന്ത്രിയുടെ ക്ലീൻ ഇന്ത്യ ചലഞ്ച് സ്വീകരിച്ച് സച്ചിൻ ടെൻഡുൽക്കർ രംഗത്ത്. ഇന്ത്യ മൊത്തം വൃത്തിയാക്കുക എന്നത് നല്ല കാര്യമാണെന്നും എല്ലാവരും ഒരുമിച്ച് അതിന് തയ്യാറാകണമെന്നും ചലഞ്ച് ഏറ്റെടുത്തു കൊണ്ട് സച്ചിൻ പറഞ്ഞു.
 | 

മോഡിയുടെ ചലഞ്ച് സ്വീകരിച്ച് സച്ചിൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ക്ലീൻ ഇന്ത്യ ചലഞ്ച് സ്വീകരിച്ച് സച്ചിൻ ടെൻഡുൽക്കർ രംഗത്ത്. ഇന്ത്യ മൊത്തം വൃത്തിയാക്കുക എന്നത് നല്ല കാര്യമാണെന്നും എല്ലാവരും ഒരുമിച്ച് അതിന് തയ്യാറാകണമെന്നും ചലഞ്ച് ഏറ്റെടുത്തു കൊണ്ട് സച്ചിൻ പറഞ്ഞു.

സച്ചിൻ ടെൻഡുൽക്കർ, കോൺഗ്രസ് നേതാവ് ശശി തരൂർ, ഗോവ ഗവർണർ മൃദുല സിൻഹ, യോഗാ ഗുരു ബാബാ രാം ദേവ്, സിനിമാ താരങ്ങളായ കമലഹാസൻ, സൽമാൻ ഖാൻ, പ്രിയങ്കാ ചോപ്രാ, വ്യവസായ പ്രമുഖൻ അനിൽ അംബാനി എന്നിങ്ങനെ 9 പേരെയാണ് നരേന്ദ്ര മോഡി വെല്ലുവിളിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നും മോഡി വ്യക്തമാക്കിയിരുന്നു.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും മോഡിയുടെ ക്ലീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തിരുന്നു.