ക്രീസിന് വെളിയില്‍ സച്ചിന് പുതിയൊരു റെക്കോഡ്

പ്രൊഫഷണല് ക്രിക്കറ്റില് നിന്നും വിരമിച്ചിട്ട് ഒരു വര്ഷത്തോളമായെങ്കിലും സച്ചിന് തെണ്ടുല്ക്കര് ഇപ്പോഴും റെക്കോഡുകള് സൃഷ്ടിക്കുകയാണ്. കളിക്കളത്തിന് വെളിയിലാണ് ഇക്കുറി റെക്കോഡ്. ലിംക ബുക്ക് ഓഫ് റെക്കോര്ഡ്സില് സച്ചിന് കയറിയത് തന്റെ ആത്മകഥയുമായി ബന്ധപ്പെട്ടാണ്. 'പ്ലേയിങ് ഇറ്റ് മൈ വേ' എന്ന സച്ചിന്റെ ആത്മകഥ വിറ്റുപോയത് ഒന്നരലക്ഷത്തിലേറെ കോപ്പികള്. കൃത്യമായി പറഞ്ഞാല് 1,50,289.
 | 
ക്രീസിന് വെളിയില്‍ സച്ചിന് പുതിയൊരു റെക്കോഡ്

ന്യൂഡല്‍ഹി: പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇപ്പോഴും റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. കളിക്കളത്തിന് വെളിയിലാണ് ഇക്കുറി റെക്കോഡ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സച്ചിന്‍ കയറിയത് തന്റെ ആത്മകഥയുമായി ബന്ധപ്പെട്ടാണ്. ‘പ്ലേയിങ് ഇറ്റ് മൈ വേ’ എന്ന സച്ചിന്റെ ആത്മകഥ വിറ്റുപോയത് ഒന്നരലക്ഷത്തിലേറെ കോപ്പികള്‍. കൃത്യമായി പറഞ്ഞാല്‍ 1,50,289.

ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ ആത്മകഥാ പുസ്തകം എന്നതിലാണ് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സചിന്റെ പുസ്തകം ഇടം പിടിച്ചത്. ആത്മകഥയെഴുത്തില്‍ സച്ചിന്റെ സഹകാരിയായതു ബോരിയ മജുംദാറാണ്.

899 രൂപ വിലയുള്ള പുസ്തകം ഇതുവരെ പ്രസാധകര്‍ക്കു നല്‍കിയതു 13 കോടിയിലേറെ രൂപ.