സാംസംഗ് ഗ്യാലക്‌സി നോട്ട് 7ന് വിമാനങ്ങളില്‍ നിരോധനം

ബാറ്ററി തകരാറിനെത്തുടര്ന്ന് കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗ്യാലക്സി നോട്ട് 7നെ ഇന്ത്യയിലെ എല്ലാ വിമാനങ്ങളിലും നിരോധിച്ചു. ഫോണിന്റെ ബാറ്ററികള് പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങളുണ്ടായതിനെത്തുടര്ന്നാണ് നിരോധനം. ജപ്പാന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള് ഇതിനകം ഈ ഫോണിന് വിമാനങ്ങളില് നിരോധനമേര്പ്പെടുത്തിയിരുന്നു. യാത്രക്കാര് സാംസംഗ് ഗ്യാലക്സി നോട്ട് 7 വിമാനയാത്രക്കിടെ ഉപയോഗിക്കുന്നില്ലെന്നും ചാര്ജ് ചെയ്യുന്നില്ലെന്നും എല്ലാ വിമാന കമ്പനികളും ഉറപ്പുവരുത്തണമെന്ന് സിവില് ഏവിയേഷന് ഡയറക്ടറ്റര് ജനറല് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില് പറയുന്നു.
 | 

സാംസംഗ് ഗ്യാലക്‌സി നോട്ട് 7ന് വിമാനങ്ങളില്‍ നിരോധനം

ന്യൂഡല്‍ഹി: ബാറ്ററി തകരാറിനെത്തുടര്‍ന്ന് കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗ്യാലക്‌സി നോട്ട് 7നെ ഇന്ത്യയിലെ എല്ലാ വിമാനങ്ങളിലും നിരോധിച്ചു. ഫോണിന്റെ ബാറ്ററികള്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് നിരോധനം. ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം ഈ ഫോണിന് വിമാനങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. യാത്രക്കാര്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 7 വിമാനയാത്രക്കിടെ ഉപയോഗിക്കുന്നില്ലെന്നും ചാര്‍ജ് ചെയ്യുന്നില്ലെന്നും എല്ലാ വിമാന കമ്പനികളും ഉറപ്പുവരുത്തണമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറ്റര്‍ ജനറല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് പ്രകാരം വിമാനയാത്രക്കിടെ ഫോണ്‍ പുറത്തെടുക്കാനോ ചാര്‍ജ് ചെയ്യാനോ പാടില്ല. സിവില്‍ ഏവിയേഷന്റെ ഉത്തരവ് തങ്ങള്‍ കണ്ടതായും ആത്യന്തികമായി ഉപയോക്താക്കളുടെ സുരക്ഷയാണ് കമ്പനിയുടെ ലക്ഷ്യമെന്നും സാംസംഗ് ഇന്ത്യ പ്രതികരിച്ചു. ഗാലക്‌സി 7ന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചിട്ടില്ല. സുരക്ഷാപരമായ ആശങ്കകള്‍ പരിഹരിച്ച ശേഷം വില്‍പന ആരംഭിക്കാനാണ് സാംസംഗ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു. ബാറ്ററി തകരാറിനെത്തുടര്‍ന്ന് കമ്പനി ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഗാലക്‌സി 7ന്റെ വില്‍പന നിരോധിക്കുകയും ഫോണ്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങിയവരോട് തിരികെ നല്‍കാനോ താല്‍പര്യമുണ്ടെങ്കില്‍ സമാനമായ മോഡലുകള്‍ പകരമായി വാങ്ങാനോ സാംസംഗ് നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് സാംസംഗ് വില്‍പ്പന ആരംഭിച്ചിട്ടില്ലെങ്കിലും വിദേശത്തുനിന്നോ കരിഞ്ചന്തകളില്‍ നിന്നോ വാങ്ങിയ ഫോണുകള്‍ ഇന്ത്യയിലെത്തിയേക്കാമെന്ന കണക്കുകൂട്ടലിലാണ് വിമാനങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയത്. സാംസംഗ് ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ ഏറ്റവുമൊടുവിലത്തെ അപകടത്തില്‍ ഒരു വീടും ജീപ്പും അഗ്നിക്കിരയായിരുന്നു.