ബോളിവുഡ് സംവിധായകനു നേരെ അക്രമം; പ്രതിഷേധക്കാര്‍ക്ക് എതിരെ നടപടി വേണമെന്ന് സിനിമാലോകം

ബോളിവുഡ് സംവിധായകന് സഞ്ജയ് ലീല ഭന്സാലിക്ക് സിനിമ ചിത്രീകരണത്തിനിടെ ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ച്ച പത്മാവതി എന്ന ചിത്രത്തിന്റെ ലൊക്കേഷനില് ആയിരുന്നു ആക്രമണം നടന്നത്. സംവിധായകനെ അടിക്കുകയും മുടി പിടിച്ചു വലിക്കുയും ചെയ്തു പ്രതിഷേധക്കര്. രജ്പത് കര്ണി സേനയിലെ അംഗങ്ങളാണ് പ്രതിഷേധവുമായെത്തി സംവിധായകനെ ആക്രമിച്ചത്.
 | 

ബോളിവുഡ് സംവിധായകനു നേരെ അക്രമം; പ്രതിഷേധക്കാര്‍ക്ക് എതിരെ നടപടി വേണമെന്ന് സിനിമാലോകം

ജയ്പൂര്‍: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ഭന്‍സാലിക്ക് സിനിമ ചിത്രീകരണത്തിനിടെ ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ച്ച പത്മാവതി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു ആക്രമണം നടന്നത്. സംവിധായകനെ അടിക്കുകയും മുടി പിടിച്ചു വലിക്കുയും ചെയ്തു പ്രതിഷേധക്കര്‍. രജ്പത് കര്‍ണി സേനയിലെ അംഗങ്ങളാണ് പ്രതിഷേധവുമായെത്തി സംവിധായകനെ ആക്രമിച്ചത്.

ചരിത്രം കഥാപശ്ചാത്തലമാക്കുന്ന പത്മാലതി സിനിമയില്‍ റാണി പത്മിനിയുടേയും ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജിയുടേയും കഥ പ്രമേയമാക്കുന്നു. ചരിത്രം വളച്ചൊടിക്കുന്ന എന്ന കാരണത്താലാണ് ഈ സിനിമാ ചിത്രീകരണ സ്ഥലത്ത് പ്രതിഷേധവുമായി രജ്പത് കര്‍ണി സേന എത്തിയത്. സിനിമയില്‍ റാണി പത്മിനിയുടേയും ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജിയിടേയും പ്രണയരംഗങ്ങള്‍ ഒഴിവാക്കാന്‍ രജ്പത് കര്‍ണി സേന നേരത്തേ ആവിശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രതിഷേധം നടന്നത്. പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത് ദീപിക പദുകോണും രണ്‍വീര്‍ സിംഗുമാണ്.

ഇതിനെതിരെ ബോളിവുഡിലെ പ്രമുഖര്‍ എല്ലാവരും പ്രതികരിച്ചു. കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെ നടപടി വേണമെന്ന് ആവിശ്യപ്പെട്ടു.
വീഡിയോ കാണാം