ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍

ഓസ്ട്രേലിയന് പര്യടനത്തിനുള്ള ഏകദിന ടീമില് സഞ്ജു സാംസണെ ഉള്പ്പെടുത്തി.
 | 
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. നേരത്തേ ട്വന്റി-20 ടീമിലേക്ക് സഞ്ജുവിന് സെലക്ഷന്‍ കിട്ടിയിരുന്നു. ഇപ്പോള്‍ ടീമില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. പരിക്ക് ഭേദമായി തിരിച്ചെത്തിയ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. പരിക്കിന്റെ പിടിയിലായിട്ടും വരുണ്‍ ചക്രവര്‍ത്തിയെയും രോഹിത് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായതിനെ തുടര്‍ന്നാണ് മാറ്റം.

വരുണ്‍ ചക്രവര്‍ത്തിയെ ടി-20 ടീമില്‍ നിന്ന് ഒഴിവാക്കി. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം.

പുതുക്കിയ ടീം ഇങ്ങനെ

ടെസ്റ്റ്

വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മയാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്

ഏകദിനം

വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, മയാങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ശാര്‍ദുല്‍ ഠാക്കൂര്‍, സഞ്ജു സാംസണ്‍

ട്വന്റി-20

വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, മയാങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, ജസപ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചഹാര്‍, ടി. നടരാജന്‍