ഫിറോസ് ഷാ കോട്‌ലയിലെ പറക്കും താരമായി സഞ്ജു സാംസണ്‍; വീഡിയോ കാണാം

ബാറ്റിംഗിലും ഫീല്ഡിംഗിലും ഒരുപോലെ കഴിവ് തെളിയിച്ച് മലയാളി താരം സഞ്ജു സാംസണ്. കൊല്ക്കത്തക്കെതിരെയുള്ള മത്സരത്തില് ഡല്ഹിക്കായി ടോപ് സ്കോററായ സഞ്ജു ഫീല്ഡിംഗില് ഒരു സിക്സ് അവിശ്വസനീയമായ രീതിയിലാണ് തട്ടിയകറ്റിയത്. മത്സരത്തിന്റെ നിര്ണായക ഘട്ടത്തില് മനീഷ് പാണ്ഡ്യ മോറിസിന്റെ പന്തില് ബൗണ്ടറി ലൈനിന്റെ അപ്പുറത്തേയ്ക്ക് ഉയര്ത്തിയടിച്ച പന്ത് സഞ്ജു വായുവില് പറന്ന് ഗ്രൗണ്ടിനുള്ളിലേയ്ക്ക് തട്ടിയിടുകയായിരുന്നു. ഫിറോഷ് ലാ കോട്ലയിലെ കാണികളും സഹതാരങ്ങളും നിറഞ്ഞ കൈയ്യടിയോടെയാണ് സഞ്ജുവിന്റെ മനോഹരമായ ഫീല്ഡിംഗിന് പ്രോത്സാഹനം നല്കിയത്. നേരത്തെ ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച
 | 

ഫിറോസ് ഷാ കോട്‌ലയിലെ പറക്കും താരമായി സഞ്ജു സാംസണ്‍; വീഡിയോ കാണാം

ബാറ്റിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ കഴിവ് തെളിയിച്ച് മലയാളി താരം സഞ്ജു സാംസണ്‍. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ ഡല്‍ഹിക്കായി ടോപ് സ്‌കോററായ സഞ്ജു ഫീല്‍ഡിംഗില്‍ ഒരു സിക്സ് അവിശ്വസനീയമായ രീതിയിലാണ് തട്ടിയകറ്റിയത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ മനീഷ് പാണ്ഡ്യ മോറിസിന്റെ പന്തില്‍ ബൗണ്ടറി ലൈനിന്റെ അപ്പുറത്തേയ്ക്ക് ഉയര്‍ത്തിയടിച്ച പന്ത് സഞ്ജു വായുവില്‍ പറന്ന് ഗ്രൗണ്ടിനുള്ളിലേയ്ക്ക് തട്ടിയിടുകയായിരുന്നു. ഫിറോഷ് ലാ കോട്ലയിലെ കാണികളും സഹതാരങ്ങളും നിറഞ്ഞ കൈയ്യടിയോടെയാണ് സഞ്ജുവിന്റെ മനോഹരമായ ഫീല്‍ഡിംഗിന് പ്രോത്സാഹനം നല്‍കിയത്.

നേരത്തെ ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്ജു മികച്ച ഷോട്ടുകളിലൂടെ 25 പന്തില്‍ 39 റണ്‍സാണ് നേടിയത്. ക്ലാസിക് ശൈലിയില്‍ കളിച്ച മലയാളി താരം എണ്ണം പറഞ്ഞ ഏഴ് ബൗണ്ടറികളാണ് മത്സരത്തില്‍ നേടിയത്. കൊല്‍ക്കത്തന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച സഞ്ജുവിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് അര്‍ധ സെഞ്ച്വറി നഷ്ടമായത്. ഉമേഷ് യാദവിന്റെ ഒരോവറില്‍ നാല് ബൗണ്ടറി വരെ ഈ മലയാളി താരം അടിച്ചുകൂട്ടി.

ഐപിഎല്ലില്‍ തന്റെ രണ്ടാമത്തെ മികച്ച ഇന്നിംഗ്സ് കളിച്ച സഞ്ജു നേരത്തെ പൂണെ സൂപ്പര്‍ ജെയ്ന്റസിനെതിരെ സെഞ്ച്വറി നേടിയിരുന്നു. 63 പന്തില്‍ എട്ട് ബൗണ്ടറിയും ആറ് സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം.
വീഡിയോ കാണാം