ശാരദാ ചിട്ടിതട്ടിപ്പ്; എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ അനുമതി, മമതയ്ക്ക് തിരിച്ചടി

ന്യൂഡല്ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില് കൊല്ക്കത്ത മുന് പോലീസ് കമ്മീഷണര് രാജീവ് കുമാറിന് തിരിച്ചടി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. നിയമ നടപടികള് സ്വീകരിക്കാന് അദ്ദേഹത്തിന് ഏഴു ദിവസത്തെ സാവകാശം അനുവദിച്ചതായും ഇക്കാലയളവില് വിലക്ക് നീക്കിയ ഉത്തരവ് നടപ്പാക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് നിയമാനുസൃതമായ നടപടികള് സ്വീകരിക്കാന് അനുമതി നല്കിയിട്ടുണ്ട്. കേസില് രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന് അനുവദിക്കില്ലെന്ന് നിലപാടെടുത്ത ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്നതാണ് കോടതി ഉത്തരവ്. അവസാനഘട്ട തെരഞ്ഞെടുപ്പിന്
 | 
ശാരദാ ചിട്ടിതട്ടിപ്പ്; എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ അനുമതി, മമതയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് തിരിച്ചടി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. നിയമ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് ഏഴു ദിവസത്തെ സാവകാശം അനുവദിച്ചതായും ഇക്കാലയളവില്‍ വിലക്ക് നീക്കിയ ഉത്തരവ് നടപ്പാക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കേസില്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്നതാണ് കോടതി ഉത്തരവ്. അവസാനഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയേക്കും. വിധിയെക്കുറിച്ച് മമത ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രധാന തെളിവുകള്‍ മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ മനപൂര്‍വ്വം നശിപ്പിച്ചുവെന്നാണ് സിബിഐ ആരോപണം. ഉദ്യോഗസ്ഥനെതിരെ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തരണമെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസന്വേഷിക്കുന്ന സിബിഐയുടെ പ്രത്യേക സംഘം രാജ്യ തലസ്ഥാനത്ത് കൂടിക്കാഴ്ച്ച നടത്തുകയാണ്. വിധി അനുകൂലമായ സ്ഥിതിക്ക് എത്രയും പെട്ടന്ന് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനാവും സിബിഐ തീരുമാനിക്കുക.