വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷനുമായി സര്‍ക്കാര്‍; അഞ്ചു ദിവസത്തില്‍ നേടിയത് 150 കോടി

എഐഎഡിഎംകെ സര്ക്കാരിന്റെ എതിര്പ്പിനിടയിലും വമ്പന് ബോക്സോഫീസ് കളക്ഷന് സ്വന്തമാക്കി വിജയ് ചിത്രം സര്ക്കാര്. റിലീസ് ചെയ്ത് അഞ്ചു ദിവസം പിന്നിടുമ്പോള് ചിത്രത്തിന് 150 കോടി രൂപ ലഭിച്ചുവെന്നാണ് കണക്ക്. ലോകമെമ്പാടുമുള്ള റിലീസ് കേന്ദ്രങ്ങളില് നിന്ന് ലഭിച്ച കളക്ഷനാണ് ഇത്. തമിഴ്നാട്ടില് നിന്ന് റിലീസ് ദിവസം മാത്രം 32 കോടി രൂപ ചിത്രം നേടി.
 | 
വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷനുമായി സര്‍ക്കാര്‍; അഞ്ചു ദിവസത്തില്‍ നേടിയത് 150 കോടി

ചെന്നൈ: എഐഎഡിഎംകെ സര്‍ക്കാരിന്റെ എതിര്‍പ്പിനിടയിലും വമ്പന്‍ ബോക്‌സോഫീസ് കളക്ഷന്‍ സ്വന്തമാക്കി വിജയ് ചിത്രം സര്‍ക്കാര്‍. റിലീസ് ചെയ്ത് അഞ്ചു ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് 150 കോടി രൂപ ലഭിച്ചുവെന്നാണ് കണക്ക്. ലോകമെമ്പാടുമുള്ള റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച കളക്ഷനാണ് ഇത്. തമിഴ്‌നാട്ടില്‍ നിന്ന് റിലീസ് ദിവസം മാത്രം 32 കോടി രൂപ ചിത്രം നേടി.

ചെന്നൈയില്‍ മാത്രം 2.37 കോടി രൂപയായിരുന്നു കളക്ഷന്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് ബിസിനസുകാരനായി വിജയ് അഭിനയിക്കുന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ എഐഎഡിഎംകെ സര്‍ക്കാരിനെ അസ്വസ്ഥമാക്കിയിരുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്നതും വനിതാ മുഖ്യമന്ത്രിയെ ഒപ്പമുള്ളവര്‍ അമിതമായി മരുന്നുകള്‍ നല്‍കി കൊലപ്പെടുത്തുന്നതും മറ്റുമാണ് വിവാദത്തിന് കാരണമായത്. ഇതേത്തുടര്‍ന്ന് സംവിധായകന്‍ എ.ആര്‍.മുരുകദോസിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും സംവിധായകന്‍ മുന്‍കൂര്‍ ജാമ്യം തേടുകയും ചെയ്തു.

വിവാദങ്ങള്‍ക്കൊടുവില്‍ ചില രംഗങ്ങള്‍ മുറിച്ചു മാറ്റിയാണ് തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം വിജയ് ആരാധകര്‍ പ്രതിഷേധ സൂചകമായി ജയലളിത സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ടിവി, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.