ബിസിസിഐ പ്രസിഡന്റായി ശശാങ്ക് മനോഹര്‍ തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡിന്റെ പുതിയ പ്രസിഡന്റായി അഭിഭാഷകനായ ശശാങ്ക് മനോഹര് തെരഞ്ഞെടുക്കപ്പെട്ടു. ജഗ്മോഹന് ഡാല്മിയ അന്തരിച്ചതിനേത്തുടര്ന്നാണ് പ്രസിഡന്റ് സ്ഥാനത്ത് ഒഴിവ് വന്നത്. ബിസിസിഐയിലെ പ്രബല പക്ഷങ്ങളായ അനുരാഗ് ഠാക്കൂര് ശരദ് പവാര് വിഭാഗങ്ങളുടെ പിന്തുണയോടെ ഏകപക്ഷീയമായാണ് മനോഹര് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
 | 

ബിസിസിഐ പ്രസിഡന്റായി ശശാങ്ക് മനോഹര്‍ തിരഞ്ഞെടുക്കപ്പെട്ടു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഭിഭാഷകനായ ശശാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചതിനേത്തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്ത് ഒഴിവ് വന്നത്. ബിസിസിഐയിലെ പ്രബല പക്ഷങ്ങളായ അനുരാഗ് ഠാക്കൂര്‍ ശരദ് പവാര്‍ വിഭാഗങ്ങളുടെ പിന്തുണയോടെ ഏകപക്ഷീയമായാണ് മനോഹര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ബോര്‍ഡിന്റെ തലപ്പത്ത് ശശാങ്ക് മനോഹര്‍ രണ്ടാമത്തെ തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. 2008 മുതല്‍ 2011 വരെ ഇദ്ദേഹം ബിസിസിഐ പ്രസിഡന്റായിരുന്നു. ഐസിസി പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റിലെ ശക്തനുമായ എന്‍. ശ്രീനിവാസന്‍ നേതൃസ്ഥാനത്തെത്തുന്നത് തടയാനാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അനുരാഗ് ഠാക്കൂര്‍ ശരദ് പവാര്‍ പക്ഷങ്ങള്‍ ഒരുപോലെ ശശാങ്ക് മനോഹറിനെ പിന്തുണച്ചത്.

സൗരവ് ഗാംഗുലി നേതൃത്വം നല്‍കുന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സോണ്‍ ആണ് ശശാങ്ക് മനോഹറിനെ നോമിനേറ്റ് ചെയ്തത്.