തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഓണ്‍ലൈന്‍ പ്രചാരണത്തില്‍ പ്രതികരിച്ച് ശശി തരൂര്‍; പോസ്റ്റ് കാണാം

2019 ലോക്സഭാ തെരഞ്ഞെടുപ്പില് തന്നെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാക്കണമെന്ന് കോണ്ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്ന ഓണ്ലൈന് പെറ്റീഷനില് പ്രതികരണവുമായി ശശി തരൂര്. പ്രചാരണത്തെ താന് അനുകൂലിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില് തരൂര് വ്യക്തമാക്കി. ഇന്ത്യയിലെ രാഷ്ട്രീയം ഇപ്രകാരമല്ലെന്നും മാധ്യമങ്ങളിലും സോഷ്യല് മീഡിയയിലും ഇതിന് ലഭിച്ച പ്രാധാന്യം മൂലമാണ് പ്രതികരിക്കുന്നതെന്നും തരൂര് പറയുന്നു.
 | 

തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഓണ്‍ലൈന്‍ പ്രചാരണത്തില്‍ പ്രതികരിച്ച് ശശി തരൂര്‍; പോസ്റ്റ് കാണാം

തിരുവനന്തപുരം: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷനില്‍ പ്രതികരണവുമായി ശശി തരൂര്‍. പ്രചാരണത്തെ താന്‍ അനുകൂലിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ തരൂര്‍ വ്യക്തമാക്കി. ഇന്ത്യയിലെ രാഷ്ട്രീയം ഇപ്രകാരമല്ലെന്നും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതിന് ലഭിച്ച പ്രാധാന്യം മൂലമാണ് പ്രതികരിക്കുന്നതെന്നും തരൂര്‍ പറയുന്നു.

പെറ്റീഷന്‍ ആരംഭിച്ചയാള്‍ തിരുവനന്തപുരത്തു നിന്നുള്ള വ്യക്തിയാണെന്ന് മനസിലാക്കുന്നു. ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അദ്ദേഹത്തിനും പെറ്റീഷനില്‍ ഒപ്പു വെച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. എങ്കിലും ഈ പ്രചരണത്തെ അംഗീകരിക്കുന്നില്ല. താന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. അതിലുപരിയായി മറ്റൊന്നുമില്ല. പാര്‍ട്ടിക്ക് അതിന്റെ നേതൃത്വമുണ്ട്. അതിന് മാറ്റങ്ങള്‍ വേണ്ടപ്പോള്‍ അതിന്റേതായ രീതിയിലാണ് നടപ്പാക്കുന്നത്. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിലും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും പെറ്റീഷന്‍ പിന്‍വലിക്കണമെന്നും തരൂര്‍ പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൈവരിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കമമെന്ന് ആവശ്യപ്പെട്ട് change.orgല്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ച വരെ 16318 പേര്‍ ഈ പരാതിയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പെറ്റീഷന്‍ പ്രത്യക്ഷപ്പെട്ടത്.