ബിസിസിഐ തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തുന്നു? അമിത് ഷായുടെ മകനും ക്രിക്കറ്റ് ബോര്‍ഡിലേക്കെന്ന് സൂചന

സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക് എത്തുമെന്ന് സൂചന. ഇന്ന് നടക്കുന്ന ബിസിസിഐ യോഗത്തില് ഇക്കാര്യത്തില് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
 | 
ബിസിസിഐ തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തുന്നു? അമിത് ഷായുടെ മകനും ക്രിക്കറ്റ് ബോര്‍ഡിലേക്കെന്ന് സൂചന

മുംബൈ: സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക് എത്തുമെന്ന് സൂചന. ഇന്ന് നടക്കുന്ന ബിസിസിഐ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ താരമായ ബ്രിജേഷ് പട്ടേല്‍ സെക്രട്ടറിയോ ട്രഷററോ ആയേക്കുമെന്നും സൂചനയുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ഗുജറാത്തിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്. ജയ് ഷായെ ബോര്‍ഡ് അംഗമാക്കിയേക്കുമെന്നും വിവരമുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിങ് ധുമാല്‍, മാധ്യമപ്രവര്‍ത്തകനായ രജത് ശര്‍മ എന്നിവരും അംഗങ്ങളാകാന്‍ സാധ്യതയുണ്ടെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിസിസിഐ മുന്‍ പ്രസിഡന്റ് കൂടിയായ അനുരാഗ് താക്കൂറും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപി പ്രതിനിധികളെ ബോര്‍ഡില്‍ നിയമിക്കാന്‍ സാധ്യതകള്‍ ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.