സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ കുറച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. നിലവില് നാല് ശതമാനമായിരുന്ന പലിശനിരക്ക് 3.5 ശതമാനമായാണ് കുറച്ചത്. ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്ക്ക് ഇനി പുതുക്കിയ നിരക്കിലേ പലിശ ലഭിക്കൂ. അതിനു മുകളിലുള്ള നിക്ഷേപങ്ങള്ക്ക് നാല് ശതമാനം തന്നെ ലഭിക്കും.
 | 

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ കുറച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. നിലവില്‍ നാല് ശതമാനമായിരുന്ന പലിശനിരക്ക് 3.5 ശതമാനമായാണ് കുറച്ചത്. ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി പുതുക്കിയ നിരക്കിലേ പലിശ ലഭിക്കൂ. അതിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനം തന്നെ ലഭിക്കും.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ ഒരു കോടിക്കു താഴെയുള്ള സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളാണ് 90 ശതമാനവും. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഈ തീരുമാനം തിരിച്ചയടിയാകും. റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചേക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചത്.