എസ്ബിഐ മിനിമം ബാലന്‍സ് കുറച്ചേക്കും; നടപടി വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്സ് കുറച്ചേക്കുമെന്ന് സൂചന. നിശ്ചിത ശരാശരി ബാലന്സ് സൂക്ഷിക്കാത്തതിനെത്തുടര്ന്ന് ഉപയോക്താക്കളില് നിന്ന് പിഴയിനത്തില് എസ്ബിഐ 1771 കോടി രൂപ ഈടാക്കിയിരുന്നു. പിഴയീടാക്കലിനെതിരെ വന് പ്രതിഷേധമുയര്ന്ന സാഹചര്യത്തിലാണ് മിനിമം ബാലന്സ് 1000 രൂപയായി കുറയ്ക്കാന് എസ്ബിഐ തീരുമാനിച്ചതെന്നാണ് വിവരം.
 | 

എസ്ബിഐ മിനിമം ബാലന്‍സ് കുറച്ചേക്കും; നടപടി വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് കുറച്ചേക്കുമെന്ന് സൂചന. നിശ്ചിത ശരാശരി ബാലന്‍സ് സൂക്ഷിക്കാത്തതിനെത്തുടര്‍ന്ന് ഉപയോക്താക്കളില്‍ നിന്ന് പിഴയിനത്തില്‍ എസ്ബിഐ 1771 കോടി രൂപ ഈടാക്കിയിരുന്നു. പിഴയീടാക്കലിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് 1000 രൂപയായി കുറയ്ക്കാന്‍ എസ്ബിഐ തീരുമാനിച്ചതെന്നാണ് വിവരം.

ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം ഉടനെ നല്‍കുമെന്നും സൂചനയുണ്ട്. മെട്രോ നഗരങ്ങളില്‍ 3000 രൂപയും മറ്റു നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് നിലവില്‍ പ്രതിമാസ ആവറേജ് ബാലന്‍സ് ആയി നിലനിര്‍ത്തേണ്ടത്. ബാങ്കിന്റെ അറ്റാദായത്തേക്കാള്‍ കൂടുതല്‍ തുകയാണ് പിഴയിനത്തില്‍ ലഭിച്ചത്.

ആലപ്പുഴയില്‍ ഹമീദ ബീവിയെന്ന കയര്‍ തൊഴിലാളിയുടെ ക്ഷേനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷന്‍ തുകയുടെ വലിയൊരു ശതമാനം പിഴയായി എസ്ബിഐ ഈടാക്കിയതിനെതിരെ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു