2ജി കേസ്: രഞ്ജിത് സിൻഹ മാറി നിൽക്കണമെന്ന് സുപ്രീംകോടതി

2ജി സ്പെക്ട്രം കേസിൽ നിന്ന് സി.ബി.ഐ ഡയറക്ടർ രഞ്ജിത് സിൻഹ മാറി നിൽക്കണമെന്ന് സുപ്രീംകോടതി. സി.ബി.ഐയുടെ മുതിർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ കേസിന്റെ മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിന്റെ അന്വേഷണത്തിൽ സിൻഹ ഒരുതരത്തിലും ഇടപെടരുതെന്നും കോടതി ആവശ്യപ്പെട്ടു.
 | 

2ജി കേസ്: രഞ്ജിത് സിൻഹ മാറി നിൽക്കണമെന്ന് സുപ്രീംകോടതി
ന്യുഡൽഹി: 2ജി സ്‌പെക്ട്രം കേസിൽ നിന്ന് സി.ബി.ഐ ഡയറക്ടർ രഞ്ജിത് സിൻഹ മാറി നിൽക്കണമെന്ന് സുപ്രീംകോടതി. സി.ബി.ഐയുടെ മുതിർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ കേസിന്റെ മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിന്റെ അന്വേഷണത്തിൽ സിൻഹ ഒരുതരത്തിലും ഇടപെടരുതെന്നും കോടതി ആവശ്യപ്പെട്ടു. സിൻഹക്കെതിരെയുള്ള ആരോപണത്തിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ പ്രതികളും റിലയൻസിലെ ഉദ്യോഗസ്ഥരും രഞ്ജിത് സിൻഹയുടെ വസതിയിൽ വച്ച് രഹസ്യമായി കണ്ടുവെന്നാരോപിച്ച് പ്രശാന്ത് ഭൂഷൻ നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്.