ജയലളിതയുടെ ഹർജി സുപ്രീംകോടതി തള്ളി

അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസ് ബംഗളൂരു കോടതിയിൽ നിന്നും ചെന്നൈയിലേക്ക് മാറ്റണമെന്നുള്ള ജയലളിതയുടെ ആവശ്യമാണ് കോടതി തള്ളിയത്. കേസിന്റെ നടത്തിപ്പിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തളളിയത്. കേസിൽ നാളെ ബംഗളൂരുവിലെ പ്രത്യേക കോടതി വിധി പറയും.
 | 

ജയലളിതയുടെ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസ് ബംഗളൂരു കോടതിയിൽ നിന്നും ചെന്നൈയിലേക്ക് മാറ്റണമെന്നുള്ള ജയലളിതയുടെ ആവശ്യമാണ് കോടതി തള്ളിയത്. കേസിന്റെ നടത്തിപ്പിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തളളിയത്. കേസിൽ നാളെ ബംഗളൂരുവിലെ പ്രത്യേക കോടതി വിധി പറയും.

വിധി പ്രതികൂലമായാൽ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി. 1991-96 കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജയലളിത 66.65 കോടി അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. ജയലളിതയ്ക്കു പുറമേ തോഴി ശശികല നടരാജൻ, ഇവരുടെ ബന്ധുക്കളായ സുധാകരൻ, ഇളവരശി എന്നിവരോടും നാളെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായി പരപ്പന അഗ്രഹാര സെൻട്രൽ ജയിലെ പ്രത്യേക കോടതിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കർണാടക, തമിഴനാട് പോലീസ് സംയുക്തമായാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.