കാലാ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്; റിലീസ് തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

രജനികാന്ത്, പാ രഞ്ജിത് ചിത്രം കാലയുടെ റിലീസ് തടയാന് കഴിയില്ലെന്ന് സുപ്രീം കോടതി. ചിത്രം കാണാന് പ്രേക്ഷകര് കാത്തിരിക്കുകയാണെന്നും ഈ ഘട്ടത്തില് റിലീസിന് വിലക്കേര്പ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കാവേരി വിഷയത്തി രജനിയുടെ പരാമര്ശത്തിനെതിരെ കര്ണാടകത്തില് പ്രതിഷേധം ശക്തമാണ്.
 | 

കാലാ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്; റിലീസ് തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രജനികാന്ത്, പാ രഞ്ജിത് ചിത്രം കാലയുടെ റിലീസ് തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ചിത്രം കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ റിലീസിന് വിലക്കേര്‍പ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കാവേരി വിഷയത്തി രജനിയുടെ പരാമര്‍ശത്തിനെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാണ്.

ചിത്രം നാളെത്തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ ധനുഷും ഭാര്യ ഐശ്വര്യയും അറിയിച്ചു. ചിത്രം രജനിയുടെ രാഷ്ട്രീയം പറയുമോ എന്നാണ് തമിഴ്‌നാട് ഉറ്റുനോക്കുന്നത്. കബാലി ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രഖ്യാപിക്കപ്പെടാനിടയുള്ള രാഷ്ട്രീയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകാക്ഷയുണ്ട്.