ധനുഷിന് പിന്തുണയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍; മധുര ദമ്പതികള്‍ നല്‍കിയ കേസ് ഇനി 9ന് പരിഗണിക്കും

തെന്നിന്ത്യന് താരം ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് മധുര സ്വദേശികളായ ദമ്പതികള് നല്കിയ പരാതിയില് ഇനി മാര്ച്ച് 9ന് കോടതി വാദം കേള്ക്കും. കേസില് അടയാള പരിശോധനയ്ക്കായി ധനുഷ് കഴിഞ്ഞ ദിവസം കോടതിയില് നേരിട്ട് ഹാജരായിരുന്നു. അതേസമയം ചെന്നൈയില് ധനുഷ് പഠിച്ചിരുന്ന സ്കൂളിലെ പ്രിന്സിപ്പല് പിന്തുണയുമായി രംഗത്തെത്തി.
 | 

ധനുഷിന് പിന്തുണയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍; മധുര ദമ്പതികള്‍ നല്‍കിയ കേസ് ഇനി 9ന് പരിഗണിക്കും

ചെന്നൈ: തെന്നിന്ത്യന്‍ താരം ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് മധുര സ്വദേശികളായ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ ഇനി മാര്‍ച്ച് 9ന് കോടതി വാദം കേള്‍ക്കും. കേസില്‍ അടയാള പരിശോധനയ്ക്കായി ധനുഷ് കഴിഞ്ഞ ദിവസം കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. അതേസമയം ചെന്നൈയില്‍ ധനുഷ് പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പിന്തുണയുമായി രംഗത്തെത്തി.

എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് പഠിച്ച തായ് സത്യ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലായ സുധ വെങ്കടേഷ് കുമാറാണ് ധനുഷിനെ അനുകൂലിച്ച് രംഗത്തെത്തിയത്. കസ്തൂരിരാജയും വിജയലക്ഷ്മിയും 1987ല്‍ ധനുഷിനെ തങ്ങളുടെ സ്‌കൂളില്‍ പ്രവേശിപ്പിച്ചതാണെന്നും ധനുഷിന്റെ സഹോദരിമാരായ വിമല, ഗീത, കാര്‍ത്തിക ദേവി തുടങ്ങിയവര്‍ ഇതേ സ്‌കൂളില്‍ത്തന്നെയാണ് പഠിച്ചതെന്നും ഇവര്‍ പറഞ്ഞു.

പത്താം ക്ലാസിലെ മാര്‍ക്ക് ഷീറ്റ് സര്‍ക്കാര്‍ രേഖയാണ്. ഈ സ്‌കൂളിലാണ് ധനുഷ് പഠിച്ചതെന്ന് സ്ഥാപിക്കാന്‍ ഇതു മാത്രം മതിയെന്നും അവര്‍ വ്യക്തമാക്കി. ധനുഷിന്റെ അധ്യാപകര്‍ ഇപ്പോഴും സ്‌കൂളിലുണ്ട്. എല്‍കെജി അധ്യാപിക പോലും ഇവിടെയുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് മധുര സ്വദേശികളായ കതിരേശനും ഭാര്യ മീനാക്ഷിയും ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത്.

തങ്ങളുടെ ഇളയ മകനായ കലൈശെല്‍വനാണ് ധനുഷ് എന്നും മധുരയിലെ രാജാജി ആശുപത്രിയില്‍ 1985ലാണ് ധനുഷ് ജനിച്ചതെന്നും ഇവര്‍ പറഞ്ഞു. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമാ ഭ്രമംമൂത്ത് നാടുവിട്ടതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കേസ് 9-ാം തിയതി വീണ്ടും പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.