വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത രണ്ട് മാസത്തേക്ക് കൂടി തുറക്കില്ല; വിശദമാക്കി വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് അടുത്ത രണ്ട് മാസത്തേക്ക് കൂടി അടഞ്ഞുതന്നെ കിടക്കും
 | 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത രണ്ട് മാസത്തേക്ക് കൂടി തുറക്കില്ല; വിശദമാക്കി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത രണ്ട് മാസത്തേക്ക് കൂടി അടഞ്ഞുതന്നെ കിടക്കും. സെപ്റ്റംബറിലും ഒക്ടോബറിലും സ്‌കൂളുകളും കോളേജുകളും തുറക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുകൂല സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഡിസംബറില്‍ തുറക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.

എന്നാല്‍ അധ്യയനവര്‍ഷം ഉപേക്ഷിക്കേണ്ടെന്നാണ് തീരുമാനം. പരീക്ഷകള്‍ യഥാക്രമം പൂര്‍ത്തിയാക്കും. ഈ അക്കാഡമിക് വര്‍ഷം സീറോ അക്കാഡമിക് വര്‍ഷമായി പരിഗണിക്കാനാണ് നീക്കം. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഘട്ടംഘട്ടമായി തുറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതിനായി പ്രത്യേക മാനദണ്ഡങ്ങളുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളില്‍ എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം. എന്നാല്‍ കോവിഡ് വ്യാപനം പ്രവചനാതീതമാകുന്നതിനാല്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.