അതിര്‍ത്തികള്‍ അടയ്ക്കണം; അതിഥി തൊഴിലാളികള്‍ വിട്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്രം

സംസ്ഥാനങ്ങള് അതിര്ത്തികള് അടച്ച് ഇതര സംസ്ഥാന തൊഴിലാളികള് പുറത്തു പോകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം.
 | 
അതിര്‍ത്തികള്‍ അടയ്ക്കണം; അതിഥി തൊഴിലാളികള്‍ വിട്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തു പോകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തൊഴിലാളികള്‍ എവിടെയാണോ ഉള്ളത് അവിടം വിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. സംസ്ഥാനത്ത് കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കണം. ഇവര്‍ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിന് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കൊറോണ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്. എല്ലാവരുടെയും ഗുണത്തിന് വേണ്ടിയാണ് അത് നടപ്പിലാക്കിയിരിക്കുന്നതെന്നും സര്‍ക്കുലര്‍ പറയുന്നു.

ഡല്‍ഹിയിലും മുംബൈയിലും ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി കാല്‍നടയായി പുറപ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് പോയവര്‍ നോയ്ഡയില്‍ ബസ് കാത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം സര്‍ക്കുലര്‍ പുറത്തിറക്കിയത്.