മലയാളത്തിന്റെ താരരാജാവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വീരേന്ദര്‍ സെവാഗ്

മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജന്മദിനാഘോഷത്തില് പങ്കുചേര്ന്ന് വീരേന്ദര് സെവാഗും. 57-ാം ജന്മദിനാഘോഷ വേളയില് മോഹന്ലാലിന് ട്വിറ്ററിലൂടെയാണ് മുന് ഇന്ത്യന് താരം ജന്മദിനാശംസകള് നേര്ന്നത്. തന്റെ ആശംസാ വാക്കുകളില് മോളിവുഡിന്റെ രാജാവ് എന്നാണ് മോഹന്ലാലിന്റെ തകര്പ്പന് ചിത്രത്തോട് കൂടി ലാലേട്ടന് സെവാഗ് നല്കിയ വിശേഷണം. തന്റെ റീട്വീറ്റിലൂടെ സെവാഗിന്റെ ആശംസക്ക് മോഹന്ലാലും നന്ദി പറഞ്ഞു.
 | 

മലയാളത്തിന്റെ താരരാജാവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വീരേന്ദര്‍ സെവാഗ്

മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് വീരേന്ദര്‍ സെവാഗും. 57-ാം ജന്മദിനാഘോഷ വേളയില്‍ മോഹന്‍ലാലിന് ട്വിറ്ററിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം ജന്മദിനാശംസകള്‍ നേര്‍ന്നത്. തന്റെ ആശംസാ വാക്കുകളില്‍ മോളിവുഡിന്റെ രാജാവ് എന്നാണ് മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ചിത്രത്തോട് കൂടി ലാലേട്ടന് സെവാഗ് നല്‍കിയ വിശേഷണം. തന്റെ റീട്വീറ്റിലൂടെ സെവാഗിന്റെ ആശംസക്ക് മോഹന്‍ലാലും നന്ദി പറഞ്ഞു.

താരരാജാവിന്റെ പിറന്നാള്‍ ആഘോഷത്തിലാണ് കേരളത്തിലുടനീളമുള്ള മോഹല്‍ലാല്‍ ആരാധകരും സുഹൃത്തുക്കളും. പിറന്നാള്‍ സ്പെഷലായി മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സ്ഫടികം, ദേവാസുരം, നരസിംഹം എന്നീ ചിത്രങ്ങളുടെ പുനഃപ്രദര്‍ശനങ്ങള്‍ വിവിധ സ്ഥലങ്ങളിലായി നടന്നു.