വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം; നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍

വീട്ടില് കൊറോണ നിരീക്ഷണത്തില് കഴിയുന്നവര് പുറത്തിറങ്ങാതിരിക്കാന് പുതിയ മാര്ഗ്ഗവുമായി കര്ണാടക.
 | 
വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം; നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: വീട്ടില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങാതിരിക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി കര്‍ണാടക. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഓരോ മണിക്കൂറിലും സംസ്ഥാന സര്‍ക്കാരിന് സെല്‍ഫി എടുത്ത് അയക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്നവരെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തുന്ന വലിയ ക്വാറന്റീനുകളിലേക്ക് മാറ്റുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു.

സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുന്ന മൊബൈല്‍ ആപ്പിലേക്കാണ് സെല്‍ഫി അയക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തുന്നവരെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘമെത്തി പ്രത്യേക ക്വാറന്റീനുകളിലേക്ക് മാറ്റും. ബംഗളൂരുവില്‍ ക്വാറന്റീനിലുണ്ടായിരുന്ന 10 പേര്‍ ചാടിപ്പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

രാത്രി 10 മണി മുതല്‍ രാവിലെ 7 മണി വരെ സെല്‍ഫി അയക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭിക്കും. 43,000ത്തോളം ആളുകളാണ് കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ 30,000ത്തോളം പേര്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

142 പേരെ വീടുകളില്‍ നിന്ന് കേന്ദ്രീകൃത ക്വാറന്റീനുകളിലേക്ക് മാറ്റി. കര്‍ണാടകയില്‍ ഇതുവരെ 80 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് പേര്‍ രോഗം ബാധിച്ച് മരിച്ചു.