തപാല്‍ എടിഎം സേവനങ്ങളിലും ഇനി സര്‍വീസ് ചാര്‍ജ്; സൗജന്യ സേവനം ബാങ്കുകള്‍ ഇടപെട്ട് നിര്‍ത്തിച്ചു

പോസ്റ്റല് എടിഎമ്മുകളിലെ ഇടപാടുകള്ക്കും സര്വീസ് ചാര്ജ് ഏര്പ്പെടുത്തി. സര്വീസ് ചാര്ജ് ഇല്ലാതെ പോസ്റ്റല് അക്കൗണ്ട് ഉടമകള്ക്ക് എത്ര തവണ വേണമെങ്കിലും പണം പിന്വലിക്കാന് സൗകര്യമുണ്ടായിരുന്നതാണ് ഇന്നു മുതല് നിര്ത്തലാക്കിയത്. ബാങ്കുകള് ഇടപെട്ടാണ് ഈ സൗജന്യം നിര്ത്തലാക്കിയതെന്നാണ് വിവരം. മൂന്ന് സൗജന്യ ഇടപാടുകള് മാത്രമേ പോസ്റ്റല് അക്കൗണ്ട് ഉടമകള്ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില് ഇനി ലഭിക്കുകയുള്ളു. കൂടുതലുള്ള ഇടപാടുകള്ക്ക് 23 രൂപ സര്വീസ് ചാര്ജ് നല്കണം.
 | 

തപാല്‍ എടിഎം സേവനങ്ങളിലും ഇനി സര്‍വീസ് ചാര്‍ജ്; സൗജന്യ സേവനം ബാങ്കുകള്‍ ഇടപെട്ട് നിര്‍ത്തിച്ചു

ന്യൂഡല്‍ഹി: പോസ്റ്റല്‍ എടിഎം ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി. സര്‍വീസ് ചാര്‍ജ് ഇല്ലാതെ പോസ്റ്റല്‍ അക്കൗണ്ട് ഉടമകള്‍ക്ക് എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ടായിരുന്നതാണ് ഇന്നു മുതല്‍ നിര്‍ത്തലാക്കിയത്. ബാങ്കുകള്‍ ഇടപെട്ടാണ് ഈ സൗജന്യം നിര്‍ത്തലാക്കിയതെന്നാണ് വിവരം. മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രമേ പോസ്റ്റല്‍ അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ ഇനി ലഭിക്കുകയുള്ളു. കൂടുതലുള്ള ഇടപാടുകള്‍ക്ക് 23 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.

പോസ്റ്റല്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ 50 രൂപ മതിയെന്നതും മറ്റ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്നതുമാണ് തപാല്‍ അക്കൗണ്ടുകളുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ എടിഎം കാര്‍ഡുകളുടെ സേവനവും ലഭിച്ചിരുന്നു. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും സൗജന്യമായാണ് ഈ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി വന്നിരുന്നത്.

തപാല്‍ എടിഎം കൗണ്ടറുകളില്‍ ഈ കാര്‍ഡുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാനാകുമെന്ന് അധൃകൃതര്‍ അറിയിച്ചു. എന്നാല്‍ ഇവ എണ്ണത്തില്‍ കുറവാണെന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ ഇവ 50 എണ്ണത്തില്‍ താഴെ മാത്രമാണ് ഉള്ളത്.