2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകളുടെ സേവനനികുതി ഒഴിവാക്കി

2000 രൂപ വരെയുള്ള കാര്ഡ് ഇടപാടുകളുടെ സേവന നികുതി ഒഴിവാക്കി. ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡുകളിലൂടെയുള്ള ഇടപാടുകളുടെ നികുതിയാണ് ഒഴിവാക്കിയത്. ഇതുവരെ 15 ശതമാനം സേവനനികുതി ഈ ഇടപാടുകള്ക്ക് ഈടാക്കിയിരുന്നു. ക്യാഷ്ലെസ് ഇക്കോണമി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
 | 

2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകളുടെ സേവനനികുതി ഒഴിവാക്കി

ന്യൂഡല്‍ഹി: 2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകളുടെ സേവന നികുതി ഒഴിവാക്കി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെയുള്ള ഇടപാടുകളുടെ നികുതിയാണ് ഒഴിവാക്കിയത്. ഇതുവരെ 15 ശതമാനം സേവനനികുതി ഈ ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്നു. ക്യാഷ്‌ലെസ് ഇക്കോണമി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നോട്ട് നിരോധനത്തിനു ശേഷം കാര്‍ഡ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍്ക്കാര്‍ പരിധി ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇത്തരം ഇടപാടുകളില്‍ പണം നഷ്ടമാകുന്നതിനേക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ചെറിയ ഇടപാടുകള്‍ നടത്തുമ്പോളുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കി ഇത്തരം ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായാണ് സേവന നികുതി എടുത്തു കളഞ്ഞത്.