സാധാരണ ടിവിയും ഇനി സ്മാര്‍ട്ട് ടിവിയാക്കാം; വീഡിയോ സ്ട്രീമിംഗ് സൗകര്യമുള്ള സെറ്റ്‌ടോപ്പ് ബോക്‌സുകളുമായി ഡിടിഎച്ച് കമ്പനികള്‍

ടെലിവിഷനുകളില് ഏറ്റവും പുതിയ ട്രെന്ഡാണ് സ്മാര്ട്ട് ടിവികള്. ഇന്റര്നെറ്റ് സഹായത്തോടെ യൂട്യൂബ്, ഹോട്ട്സ്റ്റാര്, നെറ്റ്ഫ്ളിക്സ് തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് ആപ്പുകള് പ്രവര്ത്തിപ്പിക്കാന് സാധിക്കുന്ന ഇവയ്ക്ക് വലിയ വില നല്കേണ്ടി വരും. ഗൂഗിള് ക്രോം കാസ്റ്റ്, ആപ്പിള് ടിവി തുടങ്ങിയ ഗാഡ്ജറ്റുകള്ക്കാവട്ടെ 3500 രൂപ മുതലാണ് വില. എന്നാല് ഡിടിഎച്ച് കമ്പനികള് തങ്ങളുടെ അടുത്ത തലമുറ സേവനങ്ങളില് സാധാരണ ടിവിയെയും സ്മാര്ട്ടാക്കാനുള്ള സംവിധാനങ്ങളുമായി എത്തുന്നു. അതും കുറഞ്ഞ വിലയിലാണെന്നതാണ് പ്രധാന സവിശേഷത.
 | 

സാധാരണ ടിവിയും ഇനി സ്മാര്‍ട്ട് ടിവിയാക്കാം; വീഡിയോ സ്ട്രീമിംഗ് സൗകര്യമുള്ള സെറ്റ്‌ടോപ്പ് ബോക്‌സുകളുമായി ഡിടിഎച്ച് കമ്പനികള്‍

മുംബൈ: ടെലിവിഷനുകളില്‍ ഏറ്റവും പുതിയ ട്രെന്‍ഡാണ് സ്മാര്‍ട്ട് ടിവികള്‍. ഇന്റര്‍നെറ്റ് സഹായത്തോടെ യൂട്യൂബ്, ഹോട്ട്‌സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഇവയ്ക്ക് വലിയ വില നല്‍കേണ്ടി വരും. ഗൂഗിള്‍ ക്രോം കാസ്റ്റ്, ആപ്പിള്‍ ടിവി തുടങ്ങിയ ഗാഡ്ജറ്റുകള്‍ക്കാവട്ടെ 3500 രൂപ മുതലാണ് വില. എന്നാല്‍ ഡിടിഎച്ച് കമ്പനികള്‍ തങ്ങളുടെ അടുത്ത തലമുറ സേവനങ്ങളില്‍ സാധാരണ ടിവിയെയും സ്മാര്‍ട്ടാക്കാനുള്ള സംവിധാനങ്ങളുമായി എത്തുന്നു. അതും കുറഞ്ഞ വിലയിലാണെന്നതാണ് പ്രധാന സവിശേഷത.

സെറ്റ്‌ടോപ്പ് ബോക്‌സുകളില്‍ വീഡിയോ സ്ട്രീമിംഗ് ആപ്പുകള്‍ പ്രീലോഡ് ചെയ്താണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. നിലവിലുള്ളവ മാറ്റാന്‍ പരമാവധി 1000 രൂപ വരെയേ ചെലവാകൂ എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തികഭാരം കുറയുകയും ചെയ്യുന്നു. സെറ്റ്
ടോപ്പ് ബോക്‌സിന്റെ യുഎസ്ബി പോര്‍ട്ടില്‍ ഒരു ഇന്റര്‍നെറ്റ് ഡോംഗിള്‍ ഘടിപ്പിച്ചാല്‍ വീഡിയോകള്‍ നേരിട്ട് പ്ലേ ചെയ്യാം. വൈഫൈയിലും ഇവ പ്രവര്‍ത്തിക്കും. എയര്‍ടെല്‍, വീഡിയോക്കോണ്‍ ഡിടുഎച്ച്, ടാറ്റ സ്‌കൈ എന്നിവര്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള സെറ്റ് ടോപ്പ് ബോക്‌സുകള്‍ മെയ് മാസത്തില്‍ വിപണിയിലെത്തിക്കുമെന്നാണ് വിവരം.

വീഡിയോകോണ്‍ ഡി ടു എച്ച് ഇതിനോടകം തന്നെ എന്‍ഡിടിവി, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആപ്പുകള്‍ നല്‍കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ്, വൂട്ട്, ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നീ സേവനങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കാനാണ് പദ്ധതി. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് ജിയോ ഉന്നം വെക്കുന്നത്. ടെലിവിഷന്‍ രംഗത്ത് ആദ്യമായി ഡിജിറ്റല്‍ വല്‍ക്കരണം നടത്തിയ ടാറ്റ സ്‌കൈ വെബ്ആപ്പ് എന്ന സാങ്കേതികതയാണ് നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നത്.

ഡിടിഎച്ച് കമ്പനികള്‍ സ്മാര്‍ട്ടാകുന്നതോടെ കേബിള്‍ രംഗത്തും മാറ്റങ്ങള്‍ ഉണ്ടായേക്കും. മത്സരത്തിന്റെ ഭാഗമായി പ്രമുഖ നെറ്റ്‌വര്‍ക്കുകളായ ഡെന്‍, സിറ്റി കേബിള്‍ മുതലായവയും ഇത്തരം സ്മാര്‍ട്ട് സെറ്റ്‌ടോപ്പ് ബോക്‌സുകളുമായി രംഗത്തെത്താന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്.