ഷഹീന്‍ബാഗ് സമരക്കാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു

ഷഹീന്ബാഗ് സമരക്കാര് ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക നടത്തിയ മാര്ച്ച് പോലീസ് തടഞ്ഞു.
 | 
ഷഹീന്‍ബാഗ് സമരക്കാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരക്കാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. രണ്ട് മണിയോടെ ആരംഭിച്ച മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 5000 പേരുടെ മാര്‍ച്ചിനാണ് സമരക്കാര്‍ അനുമതി തേടിയത്. എന്നാല്‍ അഞ്ച് പേര്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു പൊലീസ് നിലപാട്.

സമാധാനപരമായ പ്രതിഷേധമാണ് നടന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ അമിത് ഷായുമായി ചര്‍ച്ച നടത്തുന്നതിനാണ് സമരക്കാര്‍ ശ്രമിച്ചത്. പിന്നീട് അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കാമെന്ന ഉറപ്പില്‍ സമരക്കാര്‍ തിരികെ പോയി. ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുള്ള അപേക്ഷ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് സമരക്കാരെ അറിയിച്ചത്.

ഡിസംബര്‍ 15 മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഷഹീന്‍ ബാഗ്. സ്ത്രീകളും കുട്ടികളും സമരം നടത്തുന്ന ഇവിടേക്ക് സംഘപരിവാര്‍ അണികള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കാളിന്ദികുഞ്ചിനും നോയിഡയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന പ്രധാന നിരത്തിലാണ് സമരം നടക്കുന്നത്.