ഡൽഹി ജുമാ മസ്ജിദ് വഖഫ് ബോർഡിന്റേതെന്ന് ഹൈക്കോടതി; ഷാഹി ഇമാമിന് തിരിച്ചടി

ഡൽഹി ജുമാ മസ്ജിദ് വഖഫ് ബോർഡിന്റെ സ്വത്താണെന്ന് ഡൽഹി ഹൈക്കോടതി. ഷാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരിയുടെ മകനെ പുതിയ ഷാഹി ഇമാമായി നിയോഗിക്കാനാവില്ലെന്നും കോടതി നിർദ്ദേശിച്ചു. നാളെയാണ് 19 വയസ്സുകാരനായ മകൻ ശാബാൻ ബുഖാരിയെ ഡെപ്യൂട്ടി ഇമാമായി നിയമിക്കാനുള്ള ചടങ്ങുകൾ നടക്കാനിരുന്നത്.
 | 
ഡൽഹി ജുമാ മസ്ജിദ് വഖഫ് ബോർഡിന്റേതെന്ന് ഹൈക്കോടതി; ഷാഹി ഇമാമിന് തിരിച്ചടി

ന്യൂഡൽഹി:
ഡൽഹി ജുമാ മസ്ജിദ് വഖഫ് ബോർഡിന്റെ സ്വത്താണെന്ന് ഡൽഹി ഹൈക്കോടതി. ഷാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരിയുടെ മകനെ പുതിയ ഷാഹി ഇമാമായി നിയോഗിക്കാനാവില്ലെന്നും കോടതി നിർദ്ദേശിച്ചു. നാളെയാണ് 19 വയസ്സുകാരനായ മകൻ ശാബാൻ ബുഖാരിയെ ഡെപ്യൂട്ടി ഇമാമായി നിയമിക്കാനുള്ള ചടങ്ങുകൾ നടക്കാനിരുന്നത്.

മകനെ ഇമാമായി വാഴിക്കാനുള്ള ബുഖാരിയുടെ നീക്കത്തിനെതിരെ നിരവധി പൊതുതാൽപര്യ ഹർജിയാണ് കോടതി മുമ്പാകെ വന്നത്. ജുമാ മസ്ജിദ് ഡൽഹി വഖഫ് ബോർഡിന്റെ സ്വത്താണെന്നും, മസ്ജിദിലെ ജീവനക്കാരൻ മാത്രമായ അഹമ്മദ് ബുഖാരിക്ക് സ്വന്തം മകനെ ഇമാമായി നിയമിക്കാനുള്ള അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. ഷാഹി ഇമാമിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് കാണിച്ച് കേന്ദ്ര സർക്കാറും, വഖഫ് ബോർഡും ഇന്നലെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിൻമുറക്കാരനെ അവരോധിക്കേണ്ടത് വഖഫ് ബോർഡാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മകന്റെ സ്ഥാനാരോഹണ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിക്കാതെ, ഷാഹി ഇമാം അഹമ്മദ് ബുഖാരി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചതും വിവാദമായിരുന്നു.