അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമെന്ന് ശരദ് പവാര്‍; പാര്‍ട്ടിയുടെ പിന്തുണയില്ല

ബിജെപിക്ക് പിന്തുണ നല്കിക്കൊണ്ട് സര്ക്കാര് രൂപീകരിക്കാന് അജിത് പവാര് നടത്തിയ നീക്കം വ്യക്തിപരമെന്ന് ശരദ് പവാര്.
 | 
അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമെന്ന് ശരദ് പവാര്‍; പാര്‍ട്ടിയുടെ പിന്തുണയില്ല

മുംബൈ: ബിജെപിക്ക് പിന്തുണ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അജിത് പവാര്‍ നടത്തിയ നീക്കം വ്യക്തിപരമെന്ന് ശരദ് പവാര്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പിന്തുണ അജിത് പവാറിന് ഇല്ലെന്നും ശരദ് പവാര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. എന്‍സിപിയുടെ 54 എംഎല്‍എാമാരില്‍ 22 പേര്‍ അജിത് പവാറിനൊപ്പം ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ് സൂചന.

ബിജെപിക്ക് പിന്തുണ നല്‍കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണ്. അതില്‍ പാര്‍ട്ടിക്ക് പങ്കില്ല. ഈ തീരുമാനത്തെ പാര്‍ട്ടി അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് ട്വീറ്റില്‍ പവാര്‍ പറഞ്ഞു. രാവിലെ 8 മണിക്കാണ് ദേവേന്ദ്ര ഫ്ഡ്‌നവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്.

വെള്ളിയാഴ്ച നടന്ന ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാരുടെ യോഗത്തില്‍ ശരദ് പവാറിനൊപ്പം അജിത് പവാറും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് ശരദ് പവാര്‍ അറിയിച്ചിരുന്നു. മഹാസഖ്യം ഇന്ന് ഗവര്‍ണറെ കാണാനിരിക്കെയാണ് അപ്രതീക്ഷിതമായി എന്‍സിപിയില്‍ ഒരു വിഭാഗം മലക്കം മറിഞ്ഞത്.