രാജ്യദ്രോഹക്കുറ്റം; ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ബിഹാറില്‍ അറസ്റ്റില്‍

ജെഎന്യു വിദ്യാര്ത്ഥിയും ഷഹീന്ബാഗ് പ്രക്ഷോഭ നേതാവുമായ ഷര്ജീല് ഇമാം ബിഹാറില് അറസ്റ്റിലായി.
 | 
രാജ്യദ്രോഹക്കുറ്റം; ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ബിഹാറില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയും ഷഹീന്‍ബാഗ് പ്രക്ഷോഭ നേതാവുമായ ഷര്‍ജീല്‍ ഇമാം ബിഹാറില്‍ അറസ്റ്റിലായി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജന്മനാടായാ ബിഹാറിലെ ജെഹനാബാദില്‍ നിന്നാണ് ഷര്‍ജീല്‍ അറസ്റ്റിലായത്. ഡല്‍ഹിയില്‍ എത്തിച്ച ശേഷം ഇമാമിനെ കൂടുതല്‍ ചോദ്യം ചെയ്യും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മുറിച്ചു മാറ്റണം എന്ന് ആഹ്വാനം ചെയ്യുന്ന ഷര്‍ജീലിന്റെ പ്രസംഗമാണ് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണമായത്. അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. പ്രസംഗത്തില്‍ ഡല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

നേരത്തേ ജാമിയ മിലിയയിലും ഇമാം ഇതേ പ്രസംഗം നടത്തിയിരുന്നു. ഈ പ്രസംഗം വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്നതാണെന്ന് എഫ്‌ഐആര്‍ പറയുന്നു. നേരത്തെ ഷര്‍ജീല്‍ ഇമാമിന്റെ വിവാദപ്രസ്താവനയെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യ ഒരു രാജ്യമാണ്, അല്ലാതെ കോഴിയുടെ കഴുത്തല്ല. ഇന്ത്യയെ തകര്‍ക്കാനോ വേര്‍പ്പെടുത്താനോ കഴിയില്ലെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.