കടിച്ചാല്‍ പൊട്ടാത്ത വാക്കുമായി വീണ്ടും ശശി തരൂര്‍!

കടുകട്ടി ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗമാണ് ശശി തരൂര് എംപിയെ വ്യത്യസ്തനാക്കുന്നത്. പ്രധാനമന്ത്രിയെക്കുറിച്ച് എഴുതിയ പുസ്തകമായ 'ദി പാരഡോക്സിക്കല് പ്രൈം മിനിസ്റ്റര്' അവതരിപ്പിച്ചുകൊണ്ട് ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന് (floccinaucinihilipilification) എന്ന വാക്കാണ് ഇന്നലെ തരൂര് സോഷ്യല് മീഡിയയില് അവതരിപ്പിച്ചത്.
 | 
കടിച്ചാല്‍ പൊട്ടാത്ത വാക്കുമായി വീണ്ടും ശശി തരൂര്‍!

കടുകട്ടി ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗമാണ് ശശി തരൂര്‍ എംപിയെ വ്യത്യസ്തനാക്കുന്നത്. പ്രധാനമന്ത്രിയെക്കുറിച്ച് എഴുതിയ പുസ്തകമായ ‘ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ അവതരിപ്പിച്ചുകൊണ്ട് ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന വാക്കാണ് ഇന്നലെ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചത്.

എന്നാല്‍ അക്കാര്യം വിശദീകരിക്കാന്‍ അതിലും കടുപ്പമേറിയ വാക്കുമായെത്തിയിരിക്കുകയാണ് തരൂര്‍. ഇത്തരം വാക്കുകളോടുള്ള ഭയത്തെ സൂചിപ്പിക്കുന്ന ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ (hippopotomonstrosesquipedaliophobia) എന്ന വാക്കാണ് പുതിയത്. എന്തായാലും ഈ വാക്കിന്റെ അര്‍ത്ഥം ഇത്തവണ തരൂര്‍ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

പുതിയ പുസ്തകത്തില്‍ പാരഡോക്സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ഇല്ലെന്നും ശശി തരൂര്‍ പുതിയ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

I'm sorry if one of my tweets yesterday gave rise to an epidemic of hippopotomonstrosesquipedaliophobia! [Don't bother…

Posted by Shashi Tharoor on Wednesday, October 10, 2018