വാർത്ത ഞെട്ടിച്ചു; അന്വേഷണവുമായി സഹകരിക്കും: തരൂർ

സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമാണെന്ന വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് മുൻ കേന്ദ്രമന്ത്രി ശശി തരൂർ. കേസ് അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കും. സമഗ്ര അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണം. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ശശി തരൂർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുനന്ദയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പകർപ്പോ, ഫോറൻസിക് പരിശോധനയുടെ രേഖകളോ ഇതുവരെ തനിക്കോ സുനന്ദയുടെ കുടുംബത്തിനോ ലഭിച്ചിട്ടില്ല. അത് എത്രയും വേഗം തനിക്ക് കൈമാറണമെന്നും തരൂർ പറഞ്ഞു.
 | 

വാർത്ത ഞെട്ടിച്ചു; അന്വേഷണവുമായി സഹകരിക്കും: തരൂർ

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് മുൻ കേന്ദ്രമന്ത്രി ശശി തരൂർ. കേസ് അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കും. സമഗ്ര അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണം. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ശശി തരൂർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സുനന്ദയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പകർപ്പോ, ഫോറൻസിക് പരിശോധനയുടെ രേഖകളോ ഇതുവരെ തനിക്കോ സുനന്ദയുടെ കുടുംബത്തിനോ ലഭിച്ചിട്ടില്ല. അത് എത്രയും വേഗം തനിക്ക് കൈമാറണമെന്നും തരൂർ പറഞ്ഞു.
സുനന്ദയുടെ മരണം പാർട്ടി കാര്യമല്ലെന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണം. കേസ് പ്രാഥമിക അന്വേഷണ ഘട്ടത്തിലാണെന്നും സുതാര്യമായ അന്വേഷണം നടക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് വക്താവ് റാഷിദ് ആൽവി പറഞ്ഞു. ഇക്കാര്യം തരൂർ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്തു കൊണ്ടാണ് കേസ് അന്വേഷണം പൊലീസ് ഒരു വർഷം വൈകിപ്പിച്ചതെന്നു ആൽവി ചോദിച്ചു. കേസിൽ 302-ാം വകുപ്പ് ചുമത്തിയത് ചെറിയ കാര്യമല്ല. ഏതുതരം അന്വേഷണം നടത്തണമെന്ന് പൊലീസാണ് തീരുമാനിക്കേണ്ടത്. ശശി തരൂരിനെതിരെ കുറ്റങ്ങളൊന്നും പൊലീസ് ചുമത്തിയിട്ടില്ലെന്നും ആൽവി പറഞ്ഞു.

എന്നാൽ സുനന്ദയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം വിശ്വസിക്കുന്നതെന്ന് ബന്ധു അശോക് കുമാർ പറഞ്ഞു. ഇപ്പോഴത്തെ നിഗമനം വൈകി പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുനന്ദയുടെ മരണം സംബന്ധിച്ച് കൃത്യമായ മെഡിക്കൽ റിപ്പോർട്ട് നൽകിയ എയിംസിലെ ഡോക്ടർമാർക്ക് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നന്ദി പറഞ്ഞു.