വിശാഖപട്ടണത്ത് പുറംകടലില്‍ കപ്പലിന് തീപിടിച്ചു, ജീവനക്കാര്‍ കടലില്‍ ചാടി; വീഡിയോ

പുറംകടലില് കപ്പലിന് തീ പിടിച്ചതിനെത്തുടര്ന്ന് ജീവനക്കാര് കടലില് ചാടി രക്ഷപ്പെട്ടു.
 | 
വിശാഖപട്ടണത്ത് പുറംകടലില്‍ കപ്പലിന് തീപിടിച്ചു, ജീവനക്കാര്‍ കടലില്‍ ചാടി; വീഡിയോ

വിശാഖപട്ടണം: പുറംകടലില്‍ കപ്പലിന് തീ പിടിച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസലായ കോസ്റ്റല്‍ ജാഗ്വാറിലാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ റാണി റാഷ്‌മോണി സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. ഈ കപ്പലിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

തീ പിടിച്ച കപ്പലില്‍ 29 ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരില്‍ 28 പേരെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രക്ഷിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മറ്റൊരു കോസ്റ്റ് ഗാര്‍ഡ് കപ്പലും ഒരു ഹെലികോപ്ടറും പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

വീഡിയോ കാണാം