ഡല്‍ഹിക്ക് പുറത്തു നിന്നുള്ളവര്‍ എത്തുന്നു; സംഘര്‍ഷം നിയന്ത്രിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് കെജ്രിവാള്‍

ഡല്ഹിയില് സിഎഎ വിരുദ്ധ സമരം നടത്തുന്നവര്ക്കെതിരെ നടക്കുന്ന ആക്രമണത്തിന് ഡല്ഹിക്ക് പുറത്തു നിന്നുള്ളവര് എത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
 | 
ഡല്‍ഹിക്ക് പുറത്തു നിന്നുള്ളവര്‍ എത്തുന്നു; സംഘര്‍ഷം നിയന്ത്രിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ സമരം നടത്തുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിന് ഡല്‍ഹിക്ക് പുറത്തു നിന്നുള്ളവര്‍ എത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടയ്ക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്തു നിന്നുള്ളവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ചിട്ട് അവരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവര്‍ ആരായാലും അവര്‍ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണം. നിരവധി വീടുകളും കടകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. അത് നിര്‍ഭാഗ്യകരമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇന്നലെ ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ 7 പേര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയും ചിലയിടങ്ങളില്‍ കല്ലേറുണ്ടായി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കെജ്രിവാള്‍ യോഗം വിളിച്ചു ചേര്‍ത്തത്. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ രണ്ടാമതും യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ കെജ്രിവാള്‍ പങ്കെടുക്കും.