സിഖ് വിരുദ്ധ കലാപം; കേസുകൾ പുനരന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുനരന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. മുതിർന്ന ഐ.പി.എസ് ഓഫീസർ പ്രമോദ് അസ്ഥാനക്കാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല
 | 

സിഖ് വിരുദ്ധ കലാപം; കേസുകൾ പുനരന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം
ന്യൂഡൽഹി:
സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പുനരന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. മുതിർന്ന ഐ.പി.എസ് ഓഫീസർ പ്രമോദ് അസ്ഥാനക്കാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. രാകേഷ് കപൂർ, അഡീഷണൽ ഡി.സിപി കുമാർ ഗ്യാനേഷ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

കലാപവുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനൽ കേസുകളും കലാപം നടന്ന എല്ലാ പോലീസ് സ്റ്റേഷനുകളിലെ രേഖകളും സംഘം പരിശോധിക്കും. ജസ്റ്റിസ് എസ്.ഡി ജെയ്ൻ കമ്മിറ്റിയുടേയും ഡി.കെ അഗർവാൾ കമ്മിറ്റിയുടേയും കണ്ടെത്തലുകളും അന്വേഷണ പരിധിയിൽ വരും. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 3000ൽ അധികം പേരാണ് 1984ലെ കലാപത്തിൽ കൊല്ലപ്പെട്ടത്.