എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ച എംപിയെ വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ലൈന്‍ കമ്പനികള്‍

എയര് ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ച ശിവസേന എംപിക്ക് വിമാനക്കമ്പനിളുടെ വിലക്ക്. വിമാനങ്ങളില് യാത്ര ചെയ്യുന്നതില് സ്വകാര്യ എയര്ലൈന് കമ്പനികളും രവീന്ദ്ര ഗെയ്ക്ക് വാദിന് വിലക്കേര്പ്പെടുത്തി. ഡെപ്യൂട്ടി മാനേജരെ മര്ദ്ദിച്ച സംഭവത്തില് ഗെയ്ക്ക് വാദിനെ എയര് ഇന്ത്യ കരിമ്പട്ടികയില് പെടുത്തിയിരുന്നു. സംഭവത്തില് ക്ഷമാപണം പോലും നടത്താത്ത എംപിയെ ഇനി വിമാനത്തില് കയറ്റില്ലെന്ന് ജെറ്റ് എയര്വേയ്സ്, സ്പൈസ് ജെറ്റ്, ഇന്ഡിഗോ, ഗോ എയര് തുടങ്ങിയ കമ്പനികളാണ് പ്രഖ്യാപിച്ചത്.
 | 

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ച എംപിയെ വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ലൈന്‍ കമ്പനികള്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പിനടിച്ച ശിവസേന എംപിക്ക് വിമാനക്കമ്പനിളുടെ വിലക്ക്. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ സ്വകാര്യ എയര്‍ലൈന്‍ കമ്പനികളും രവീന്ദ്ര ഗെയ്ക്ക് വാദിന് വിലക്കേര്‍പ്പെടുത്തി. ഡെപ്യൂട്ടി മാനേജരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗെയ്ക്ക് വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
സംഭവത്തില്‍ ക്ഷമാപണം പോലും നടത്താത്ത എംപിയെ ഇനി വിമാനത്തില്‍ കയറ്റില്ലെന്ന് ജെറ്റ് എയര്‍വേയ്സ്, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ കമ്പനികളാണ് പ്രഖ്യാപിച്ചത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് എംപിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആഭ്യന്തര, വിദേശ സര്‍വീസുകളില്‍ എംപിക്ക് എയര്‍ ഇന്ത്യ ആദ്യം തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വിമാനയാത്രയില്‍ നിന്ന് തന്നെ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് വിലക്കിനേക്കുറിച്ച് എംപി പ്രതികരിച്ചു. മോശമായി പെരുമാറിയ ശിവസേന എംപിക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി.

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ഗെയ്ക്ക് വാദിനെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുവരുത്തി ശാസിച്ചതായും വിവരമുണ്ട്. സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് ശിവസേന വിലയിരുത്തുന്നത്. ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിലാണ് രവീന്ദ്ര ഗെയ്ക്ക് വാദ് ജീവനക്കാരനെ മര്‍ദ്ദിച്ചത്. 25 തവണ താന്‍ ചെരിപ്പിന് അടിച്ചുവെന്നാണ് ഗെയ്ക്ക് വാദ് ഇതേക്കുറിച്ച് പറഞ്ഞത്.

60 വയസുകാരനായ സുകുമാര്‍ എന്ന ജീവനക്കാരനാണ് എംപിയുടെ ചെരിപ്പിനടിയേറ്റത്. ബിസിനസ് ക്ലാസിലാണ് എംപി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഓള്‍ ഇക്കണോമിക് ക്ലാസ് സര്‍വീസ് ആയാണ് വിമാനം സര്‍വീസ് നടത്തിയത്. വേണമെങ്കില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാമെന്ന് അറിയിച്ചെങ്കിലും പൂനെയില്‍ നിന്ന് എംപി കയറുകയായിരുന്നു.

യാത്രയുടെ തുടക്കം മുതല്‍ ജീവനക്കാരോട് കയര്‍ത്തുകൊണ്ടിരുന്ന ഗെയ്ക്ക് വാദ് വിമാനം ലാന്‍ഡ് ചെയ്തു കഴിഞ്ഞും ഇറങ്ങാന്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. വിമാനത്തില്‍ നിന്ന് എംപിയെ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ എത്തിയ ജീവനക്കാരനാണ് ചെരിപ്പിന് അടിയേറ്റത്. ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിലും വിമാനം 40 മിനിറ്റ് വൈകിച്ചതിനും എയര്‍ ഇന്ത്യ പരാതി നല്‍കിയിട്ടുണ്ട്. എംപി ജീവനക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നു.

വീഡിയോ കാണാം